കൊട്ടിയൂർ മഹാദേവന്റെ സന്നിധിയിൽ നിന്ന് ആനകളും സ്ത്രീകളും ഇന്ന് മടങ്ങും
Jun 30, 2025, 09:53 IST


കണ്ണൂർ : കൊട്ടിയൂർ മഹാദേവന്റെ സന്നിധിയിൽ നിന്ന് ആനകളും സ്ത്രീകളും ഇന്ന് മടങ്ങും.ഉച്ചയ്ക്ക് ശീവേലിക്ക് തിടമ്പ് കയറ്റി ഒരു പ്രദക്ഷിണം കഴിഞ്ഞാൽ സ്ത്രീകൾ അക്കരെ ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങാൻ തുടങ്ങും.ശീവേലി അവസാനിക്കുമ്പോൾ സ്ത്രീകളാരും അവിടെ കാണാൻ പാടില്ല എന്നാണ് ചിട്ട.എന്നാൽ അവകാശികളായ ആദിവാസി കുറിച്യ സ്ത്രീകളും നങ്യാരമ്മയും ഉൽസവം കഴിയുന്നതുവരെ അക്കരെ ക്ഷേത്രത്തിൽ ഉണ്ടാകും.
tRootC1469263">ശീവേലി കഴിഞ്ഞ് ഭക്തർ നൽകുന്ന തറയിൽ ചോറ് സ്വീകരിച്ച് ആനകൾ തിരുവഞ്ചിറയിൽ പിന്നോട്ട് നടന്ന് ബാവലി പുഴ കടക്കുന്നു.വികാരനിർഭരമായ ചടങ്ങാണിത്.ആനകളെ കാണാൻ പുഴക്കക്കരെ സ്ത്രീകൾ കാത്തുനിൽക്കും.പീച്ചിയിൽ രാജീവ്,വഴുവാടി കാശിനാഥൻ,ചെറിയപറമ്പത്ത് ഗോപാൽ എന്നീ ആനകൾക്കാണ് ഇത്തവണ കൊട്ടിയൂരിൽ തിടമ്പേറ്റാൻ ഭാഗ്യം ലഭിച്ചത്.
