തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനപുണ്യം തേടി നടൻ ദിലീപും കുടുംബവും ; അശ്വമേധം നമസ്കാരവും പൊന്നിൻ കുടം വഴിപാടും നടത്തി

Actor Dileep and Kavya visit the Taliparamba Rajarajeswara Temple seeking divine blessings; they performed the 'Ashwamedham Namaskaram' and offered a 'Ponnin Kudam' (golden pot).

നൂറ്റാണ്ടുകളുടെ പാരമ്പര്യവും വിശ്വാസപ്രാധാന്യവുമുള്ള തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ  അശ്വമേധം നമസ്കാരവും പൊന്നിൻ കുടം വഴിപാട് നടത്തി. ഉത്തരകേരളത്തിലെ പ്രധാന ശിവക്ഷേത്രങ്ങളിലൊന്നായ രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം സമർപ്പണം ഏറെ പ്രാധാന്യമുള്ള വഴിപാടാണ്. പ്രമുഖ വ്യക്തികളടക്കം നിരവധി ഭക്തർ ഈ വഴിപാട് നടത്താറുണ്ട്.

 തളിപ്പറമ്പ് : പ്രമുഖ നടൻ ദിലീപും നടി കാവ്യാ മാധവനും മകൾ മഹാലക്ഷ്മിയും കുടുംബവും തളിപ്പറമ്പിലെ പ്രമുഖ ക്ഷേത്രങ്ങളിൽ ദർശനം നടത്തി. രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലാണ് കുടുംബം ദർശനം നടത്തിയത്. 

Actor Dileep and Kavya visit the Taliparamba Rajarajeswara Temple seeking divine blessings; they performed the 'Ashwamedham Namaskaram' and offered a 'Ponnin Kudam' (golden pot).34

നൂറ്റാണ്ടുകളുടെ പാരമ്പര്യവും വിശ്വാസപ്രാധാന്യവുമുള്ള തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ  അശ്വമേധം നമസ്കാരവും പൊന്നിൻ കുടം വഴിപാട് നടത്തി. ഉത്തരകേരളത്തിലെ പ്രധാന ശിവക്ഷേത്രങ്ങളിലൊന്നായ രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം സമർപ്പണം ഏറെ പ്രാധാന്യമുള്ള വഴിപാടാണ്. പ്രമുഖ വ്യക്തികളടക്കം നിരവധി ഭക്തർ ഈ വഴിപാട് നടത്താറുണ്ട്.

തുടർന്ന് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലും കുടുംബം ദർശനം നടത്തി. തൃച്ചംബരത്തപ്പന് പാൽപ്പായസവും മോതിരക്കൊഴയും സമർപ്പിച്ചു. കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രത്തിൽ വെണ്ണ പൊതിഞ്ഞ ധാരയും രുദ്രാഭിഷേകവുമാണ് നടത്തിയത്. 

Actor Dileep and Kavya visit the Taliparamba Rajarajeswara Temple seeking divine blessings; they performed the 'Ashwamedham Namaskaram' and offered a 'Ponnin Kudam' (golden pot).2

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ നടൻ ദിലീപ് നേരത്തെയും ദർശനം നടത്തിയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ട ശേഷം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. അന്നും നടൻ പൊന്നുംകുടം വച്ച് തൊഴുതിരുന്നു. 

Actor Dileep and Kavya visit the Taliparamba Rajarajeswara Temple seeking divine blessings; they performed the 'Ashwamedham Namaskaram' and offered a 'Ponnin Kudam' (golden pot).353

2017-ലും നടി കാവ്യാ മാധവന്റെ കുടുംബം രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം വഴിപാട് നടത്തിയിരുന്നു. അന്ന് കാവ്യയുടെ മാതാപിതാക്കളും സഹോദരനും കുടുംബാംഗങ്ങളുമാണ് ക്ഷേത്രത്തിലെത്തിയത്. തുടർന്ന് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു. 

Actor Dileep and Kavya visit the Taliparamba Rajarajeswara Temple seeking divine blessings; they performed the 'Ashwamedham Namaskaram' and offered a 'Ponnin Kudam' (golden pot).

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം കേരളത്തിലേയും കർണാടകയിലേയും പ്രമുഖ നേതാക്കളുടെ സ്ഥിരം സന്ദർശന കേന്ദ്രമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾ മുമ്പ് ഇവിടെയെത്തി പൊന്നിൻകുടം സമർപ്പിച്ചിട്ടുണ്ട്.

Actor Dileep and Kavya visit the Taliparamba Rajarajeswara Temple seeking divine blessings; they performed the 'Ashwamedham Namaskaram' and offered a 'Ponnin Kudam' (golden pot).t4

Tags