ഗുരുവായൂരെത്തുന്ന ഭക്തര്‍ക്ക് ഇനി സുഖക്ഷേത്ര ദര്‍ശനം; വരുന്നൂ വെര്‍ച്വല്‍ ക്യൂ സംവിധാനം

Devotees visiting Guruvayur can now visit the temple of happiness; virtual queue system coming

ഗുരുവായൂര്‍: ഗുരുവായൂരിൽ ദര്ശനത്തിനെത്തുന്ന  ഭക്തര്‍ക്ക് സുഖക്ഷേത്ര ദര്‍ശനം ഒരുക്കുന്നതിന് പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ സംവിധാനം (വെര്‍ച്വല്‍ ക്യൂ ) നടപ്പാക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ എവി ഗോപിനാഥ്. ദേവസ്വം ആവിഷ്‌കരിച്ച ഫേയ്‌സ് ആപ്പ് സംവിധാനം നടപ്പാക്കുന്നതിന് മുന്നോടിയായാണ് വെര്‍ച്വല്‍ ക്യൂ. ഭക്തര്‍ക്ക് സുഖദര്‍ശനം സാധ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം കൂടി പാലിച്ചാണ് ഈ വെര്‍ച്വല്‍ ക്യൂ നടപ്പിലാക്കുന്നതെന്നും ചെയര്‍മാന്‍ അറിയിച്ചു.

ദേവസ്വം അക്കൗണ്ട്‌സ് വിഭാഗം പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ചതായും അദ്ദേഹം പറഞ്ഞു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി.മനോജ്, എം.യു. ഷിനിജ, അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി.അരുണ്‍കുമാര്‍ എന്നിവരും ദേവസ്വം ചെയര്‍മാനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags