വിശപ്പകറ്റുന്ന വാത്സല്യം,അന്നദാനത്തിന്റെ മഹത്വം കൊണ്ട് പ്രശസ്തമായ ക്ഷേത്രം : പടിഞ്ഞാറോട്ട് ദർശനമുള്ള അപൂർവ പ്രതിഷ്ഠയുള്ള ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം
പട്ടിണിയും പരിവട്ടവും ആയി കഴിഞ്ഞിരുന്ന ഒരു നാട്ടിലേക്ക് കാശിയിൽ നിന്ന് അന്നപൂർണേശ്വരി മൂന്നു തോഴിമാരും ഭക്തരുമായി ഒരു പായ് കപ്പലിൽ ഇങ്ങോട്ടു വന്നുവെന്നും പിന്നീട് ഇന്ന് ക്ഷേത്രം നിൽക്കുന്ന സ്ഥലത്തേക്ക് ഭഗവതി എത്തിയെന്നുമാണ് ഐതീഹ്യം. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ഇത് വരെ അന്നദാനം മുടങ്ങാതെ നൽകി വരുന്നുണ്ട്. നിത്യേനയുള്ള ഭക്ഷണത്തിന് രണ്ട് കറിയാണ് എപ്പോഴും നൽകിവരുന്നത്.
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ചെറുകുന്നിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഒരു ദേവീക്ഷേത്രമാണ് ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം. അന്നം നൽകുന്ന ദേവതയായ അന്നപൂർണ്ണേശ്വരിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഭക്തർക്ക് ഐശ്വര്യവും അന്നസമൃദ്ധിയും കുടുംബസൗഭാഗ്യവും പ്രദാനം ചെയ്യുന്ന ദേവിയായാണ് അന്നപൂർണ്ണേശ്വരിയെ വിശ്വസിക്കുന്നത്. ചിറക്കൽ കോവിലകത്തിൻ്റെ കീഴിൽ ദേവസ്വം ബോർഡിൻ്റെ നിയന്ത്രണത്തിലാണ് ക്ഷേത്രം പ്രവർത്തിക്കുന്നത്. 135 വർഷത്തിലധികം പഴക്കമുള്ള ക്ഷേത്രത്തിൻ്റെ പിറവിക്ക് പിന്നിൽ ഒരു ഐതീഹ്യമുണ്ട്.
പട്ടിണിയും പരിവട്ടവും ആയി കഴിഞ്ഞിരുന്ന ഒരു നാട്ടിലേക്ക് കാശിയിൽ നിന്ന് അന്നപൂർണേശ്വരി മൂന്നു തോഴിമാരും ഭക്തരുമായി ഒരു പായ് കപ്പലിൽ ഇങ്ങോട്ടു വന്നുവെന്നും പിന്നീട് ഇന്ന് ക്ഷേത്രം നിൽക്കുന്ന സ്ഥലത്തേക്ക് ഭഗവതി എത്തിയെന്നുമാണ് ഐതീഹ്യം. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ഇത് വരെ അന്നദാനം മുടങ്ങാതെ നൽകി വരുന്നുണ്ട്. നിത്യേനയുള്ള ഭക്ഷണത്തിന് രണ്ട് കറിയാണ് എപ്പോഴും നൽകിവരുന്നത്.

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ നിന്ന് പരമശിവൻ തൻ്റെ ഭാര്യയായ അന്നപൂർണേശ്വരിയെ സന്ദർശിക്കാൻ ദിവസവും അത്താഴപൂജക്ക് ശേഷം ഈ ക്ഷേത്രത്തിലെത്തുന്നതായും മറ്റൊരു സങ്കൽപം. മേട സംക്രമം മുതൽ എഴു ദിവസം നീണ്ടു നിൽക്കുന്ന ക്ഷേത്രോത്സവത്തിൽ ദേശവാസികളുടെ കാഴ്ച വരവാണ് മറ്റൊരു പ്രത്യേക്ത. കണ്ണൂർ പഴയങ്ങാടി റോഡിൽ 12 കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രസന്നിധിയിലെത്താം.
അന്നദാനത്തിന്റെ മഹത്വം കൊണ്ട് പ്രശസ്തമായ ഈ ക്ഷേത്രം, വിശപ്പകറ്റുന്ന അമ്മയുടെ വാത്സല്യത്തിന്റെ ജീവനുള്ള പ്രതീകമായാണ് അറിയപ്പെടുന്നത്. പടിഞ്ഞാറോട്ട് ദർശനമുള്ള അപൂർവ പ്രതിഷ്ഠയും ക്ഷേത്രത്തിനുള്ളിലെ ശ്രീകൃഷ്ണ സന്നിധിയും ഇവിടുത്തെ പ്രധാന സവിശേഷതകളാണ്.
സ്വർണ്ണത്തിൽ തീർത്ത അന്നപൂർണ്ണേശ്വരി ദേവിയുടെ ദിവ്യവിഗ്രഹം ദർശിക്കുന്ന നിമിഷം ഭക്തരുടെ മനസ്സിൽ നിറയുന്ന ആത്മീയശാന്തിയും മാതൃസ്നേഹവും വാക്കുകൾക്കതീതമാണ്. അന്നപൂർണ്ണേശ്വരി അമ്മയുടെ അനുഗ്രഹം ഏവർക്കും ഉണ്ടാകട്ടെ.
.jpg)