ചന്തേര മടിയൻ ആരൂഢതറവാട് മുവാണ്ട് കളിയാട്ടത്തിരി തെളിഞ്ഞു; തിരുമുടി നാളെ

Chanthera Madiyan Arudatharavad Muvant Kaliyattamthiri has been cleared; Thirumudi tomorrow
Chanthera Madiyan Arudatharavad Muvant Kaliyattamthiri has been cleared; Thirumudi tomorrow


തൃക്കരിപ്പൂർ:ഉദിനൂർ കൂലോം ക്ഷേത്രപാലകക്ഷേത്രം മടിയൻ നായരച്ചസ്ഥാനികരുടെയും മാടമ്പിലകമ്പടികാരണവന്മാരുടെയും പുരാതന തെയ്യസ്ഥാനമായ ചന്തേര മടിയൻ ആരൂഢതറവാട്ടിൽ മൂവാണ്ട് കളിയാട്ടത്തിരിതെളിഞ്ഞു.ഇന്ന് രാവിലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം മേൽശാന്തി കപോതനില്ലത്ത് കുഞ്ഞിരാമൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഗണപതി ഹോമത്തോടെയാണ് അനുഷ്ഠാന ചടങ്ങുകൾ ആരംഭിച്ചത്.


തറവാട്ടിലെ ചിത്രത്തൂണും പൂവെരിഞ്ഞിയുമാണ് തെയ്യസ്ഥാനങ്ങൾ.വൈകുന്നേരം തെയ്യ തോറ്റങ്ങൾ ആരംഭിക്കും.ചൊവ്വാഴ്ച ഉച്ചയ്ക്കാണ്കാളരാത്രി ഭാവത്തിലും അന്നപൂർണേശ്വരി ഭാവത്തിലുമുള്ള കുലപരദേവതയായ വടക്കേംവാതുക്കൽ ഭഗവതിയുടെ തിരുമുടി (നടയിൽ ഭഗവതി).മുഖ്യകോലധാരി തെക്കുംകര ബാബു കർണമൂർത്തിയും
ജന്മാരിമാരായകണ്ണൻ പണിക്കറും ജയപ്രകാശും അന്തിത്തിരിയൻ തടിയൻ കൊഴുവൽ അമ്പുകുഞ്ഞിയുടെയും നേതൃത്വത്തിലാണ്തെയ്യാനുഷ്ഠാന നിർവഹണം.


രണ്ടു വ്യാഴവട്ടത്തിനു ശേഷം നടന്ന തൃക്കരിപ്പൂർ രാമവില്യം കഴകം പെരുംകളിയാട്ടത്തിൽ മുഖ്യദേവതയായ പടക്കത്തി ഭഗവതിയുടെ തിരുമുടി ധരിക്കാൻഭാഗ്യം ലഭിച്ച കോലധാരയായി ബാബു കർണമൂർത്തിയാണ് മുഖ്യദേവതയായ വടക്കേംവാതുക്കൽ ഭഗവതിയുടെ കോലംപകർന്നാടുക.

അങ്കകുളങ്ങര ഭഗവതി,രക്തചാമുണ്ഡി,കുണ്ടോറ ചാമുണ്ഡി, കൂടെയുള്ളോർ ,വിഷ്ണുമൂർത്തി ,എന്നിവരാണ് ആരൂഢസ്ഥാന കളിയാട്ടത്തിലെ പ്രധാനദേവതമാർ.തിങ്കളാഴ്ച രാത്രിയിലാണ് മോന്തിക്കോലത്തിൻ്റെനെല്ലു കുത്തുന്ന ചടങ്ങ് നടക്കും .തെയ്യം ഗവേഷണപഠനത്തിന് തുടക്കമിട്ട ഗവേഷകനുംസാഹിത്യകാരനുമായിരുന്നസി.എം.എസ്. ചന്തേര മാഷിൻ്റെ ജന്മശതാബ്ദിദശകത്തിൽ നടക്കുന്ന ആദ്യകളിയാട്ടം കൂടിയാണിത്.മൂന്നുവർഷം കൂടുമ്പോൾ നടത്തിവരുന്ന പാരമ്പര്യ തെയ്യാനുഷ്ഠാനമാണ് മൂവാണ്ട് കളിയാട്ടം.


സാമൂതിരിയുടെ പടനായകരുംമാടമ്പ് , അകമ്പടി ,  സ്ഥാനികരുമായ കാരമ്പള്ളിക്കുറുപ്പിൻ്റെ പിന്മുറക്കാരാണ്നീലേശ്വരം രാജവംശത്തിൻ കീഴിലുള്ള ചന്തേര മാടമ്പിലകമ്പടിസ്ഥാനികർ.മടിയൻ ക്ഷേത്രപാലകൻ്റെ മാടിയാൻ സ്ഥാനികർ എന്ന നിലയിലാണ് ചന്തേര തറവാട്ടുകാർക്ക് ചന്തേര മടിയൻ എന്നു വിളിപ്പേരുണ്ടായത്.
താവഴിതറവാട്ടു കാരണവന്മാരായ സി.എം. ഗംഗാധരൻ നായർ, സി.എം രാമചന്ദ്രൻ നായർ, കവിയും സാഹിത്യകാരനുമായസി.എം. രാജൻഎന്നിവരാണ് കളിയാട്ട ചടങ്ങ് നിയന്ത്രിക്കുന്നത്.
 

Tags

News Hub