ഭക്തി സാന്ദ്രമായി ബ്രിട്ടൻ ; യു.കെയില്‍ ആദ്യമായി എത്തിയ മുത്തപ്പൻ വെള്ളാട്ടം കാണാൻ എത്തിയത് നൂറുകണക്കിനാളുകള്‍...
ലെസ്റ്റർ : വടക്കേ മലബാറിന്റെ ജനകീയ ദൈവമായ മുത്തപ്പന്റെ വെള്ളാട്ടം ബ്രിട്ടനില്‍ അരങ്ങേറി. ബ്രിട്ടനിലെ കെന്‍റ്, ലെസ്റ്റർ എന്നിവിടങ്ങളിൽ നടന്ന വെള്ളാട്ടം മഹോത്സവം കാണാൻ എത്തിയത് നൂറുകണക്കിന് ആളുകളാണ്.

ലെസ്റ്ററിൽ നിന്ന് യുകെ മലയാളിയും ബെറ്റർഫ്രെയിംസ് സ്റ്റുഡിയോ ഫൊട്ടോഗ്രഫറും ആയ സാജു അത്താണിയാണ് വെള്ളാട്ടം ചിത്രങ്ങൾ പകർത്തിയത്. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
tRootC1469263">
കേരളത്തില്‍ നിന്നും ഗാട്വിക്ക് എയർപോർട്ടിൽ എത്തിയ ദിലീപ് പെരുവണ്ണാന്‍, സതീഷ് പെരുവണ്ണാന്‍, സജില്‍ മടയൻ, വിനോദ് പണിക്കര്‍, അനീഷ്, മനോഹരൻ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് മുത്തപ്പൻ വെള്ളാട്ടം നടത്തി വരുന്നത്.

മലബാർ മേഖലയിലാണ് മുത്തപ്പൻ വെള്ളാട്ടം കൂടുതലായി കണ്ടുവരുന്നത്. മുത്തപ്പന്‍ ഒരുങ്ങിയിറങ്ങി തന്നെ കാണാന്‍ എത്തിയ ഭക്തരെ കൈനീട്ടി വിളിക്കുന്ന കാഴ്ചകളാണ് ഓരോ കേന്ദ്രങ്ങളിലും കാണാനാവുക.

ഇതിനോടകം ലെസ്റ്റർ, കെന്‍റ് തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളാട്ട മഹോത്സവം ഭക്തിസാന്ദ്രമായി നടന്നു. നൂറുകണക്കിനാളുകളാണ് ഇരുസ്ഥലങ്ങളിലും പങ്കെടുത്തത്.

വിവിധ സ്ഥലങ്ങളിൽ മുത്തപ്പൻ സേവാസമിതി, ഹിന്ദു സമാജങ്ങൾ എന്നിവയാണ് വെള്ളാട്ടം സംഘടിപ്പിക്കുന്നത്. ഇനി മാഞ്ചസ്റ്റർ, യോവിൽ എന്നിവിടങ്ങൾ ഉൾപ്പടെയുള്ള സ്ഥലങ്ങളിലാണ് മുത്തപ്പൻ വെള്ളാട്ടം നടക്കുക.

ചിത്രങ്ങൾ : സാജു അത്താണി
.jpg)


