ഒരു മാസത്തിനിടെ ഗുരുവായൂരിലെ ഭണ്ഡാരവരവ് 6.5 കോടി
Updated: Dec 20, 2025, 19:56 IST
തൃശൂർ: കഴിഞ്ഞ ഒരു മാസത്തിനിടെ ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവായി ലഭിച്ചത് ആറു കോടി 53 ലക്ഷം രൂപ. ഇത് കൂടാതെ ഒരു കിലോ 444 ഗ്രാം സ്വർണവും എട്ടു കിലോ 25 ഗ്രാം വെള്ളിയും ലഭിച്ചു. ആറര ലക്ഷത്തിലേറെ രൂപയാണ് ഇ-ഭണ്ഡാരം വഴി ലഭിച്ചത്.
അതേസമയം മമ്മിയൂർ മഹാദേവക്ഷേത്രത്തിലെ അഞ്ചുദിവസം നീണ്ട കർപ്പൂരാദി കലശം വെള്ളിയാഴ്ച സമാപിച്ചു. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ.
tRootC1469263">.jpg)


