സന്നിധാനം അയ്യപ്പ കീര്‍ത്തനങ്ങളാല്‍ മുഖരിതമാക്കി ഭജന സംഘം
Jan 17, 2026, 11:00 IST
പത്തനംതിട്ട : ശബരിമല സന്നിധാനം അയ്യപ്പ കീര്‍ത്തനങ്ങളാല്‍ ഭക്തി മുഖരിതമാക്കി പാലക്കാട് പഴമ്പാലക്കോട് അഖിലഭാരത അയ്യപ്പ സേവ ഭജന സംഘം. കുഞ്ഞ് മാളികപ്പുറം 15 കലാകാരന്മാര്‍ ഉള്‍പ്പെട്ട സംഘമാണ് ജനുവരി 16 ന് വൈകിട്ട് സന്നിധാനം ഓഡിറ്റോറിയത്തില്‍ ഭജന അവതരിപ്പിച്ചത്.
tRootC1469263">
അയ്യപ്പ ഭക്തിഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഭജന ആസ്വദിക്കാന്‍ നിരവധി ഭക്തര്‍ എത്തി. കഴിഞ്ഞ പത്ത് വര്‍ഷമായി തുടര്‍ച്ചയായി സംഘം സന്നിധാനത്ത് ഭജന നടത്തുന്നു. സുന്ദര ഗുരുസ്വാമി നേതൃത്വം നല്‍കി. സംഘാങ്ങളുടെ ഗുരുവായ ഗംഗാധര ഗുരുസ്വാമിയുടെ സ്മരണക്കായിരുന്നു ഭജന.
.jpg)


