മണ്മറഞ്ഞ പിതൃക്കൾക്കായി ; തളിപ്പറമ്പ് തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
ബലി തർപ്പണ ചടങ്ങ് നടക്കുന്ന പിണ്ഡ കുളത്തിൽ 42 ആളുകൾക്ക് ഒരുമിച്ച് ബലിയിടാനുള്ള സംവിധാനങ്ങൾ ഒരുക്കിയിറ്റുണ്ട്. ബുധനാഴ്ച പുലർച്ചെ 4 മണിക്ക് ബലിതർപ്പണ ചടങ്ങ് തുടങ്ങും.
കർക്കടകമാസത്തിലെ ഏറ്റവും സവിശേഷമായ ദിനമാണ് പിതൃതർപ്പണനാൾ. മണ്മറഞ്ഞ പിതൃക്കൾക്ക് വേണ്ടി ജീവിച്ചിരിക്കുന്നവർ ചെയ്യുന്ന കർമ്മമാണ് ശ്രാദ്ധം. കർക്കിടക മാസത്തിലെ അമാവാസി ദിവസമായ ബുധനാഴ്ച തളിപ്പറമ്പ് തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ 4 മണിമുതൽ ആരംഭിക്കുന്ന ബലി തർപ്പണത്തിൽ ആയിരക്കണക്കിന് ആളുകളാണ് എല്ലാവർഷവും പങ്കെടുക്കാറുള്ളത്.

ഭാരതീയ സംസ്കാരത്തിൽ പിതൃസ്മരണയ്ക്കും പിതൃആരാധനയ്ക്കും അത്യന്തം പ്രാധാന്യമുണ്ട്. ജീവിച്ചിരിക്കുന്നവരുടെ ജീവിതം മുൻഗാമികളുടെ അനുഗ്രഹത്താൽ നിലനിൽക്കുന്നതാണെന്ന വിശ്വാസമാണ് പിതൃകർമ്മങ്ങളുടെ അടിസ്ഥാനം. അതുകൊണ്ടുതന്നെ ഓരോ മാസത്തെയും അമാവാസി ദിനത്തിൽ ബലിയിടുന്നതും പ്രത്യേകിച്ച് കർക്കടക മാസത്തിലെ അമാവാസിയായ കർക്കടകവാവ് ദിവസം വിശേഷ ബലികർമ്മങ്ങൾ അനുഷ്ഠിക്കുന്നതും കേരളീയ ഹിന്ദു ആചാരങ്ങളിൽ പ്രധാന സ്ഥാനമാണ് കൈവരിച്ചിരിക്കുന്നത്. കർക്കടകത്തിലെ പ്രധാന ആചാരമായ ബലി തർപ്പണ ചടങ്ങുകൾക്കായി സംസ്ഥാനത്തെ പ്രധാന ക്ഷേത്രമായ തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ബലി തർപ്പണ ചടങ്ങ് നടക്കുന്ന പിണ്ഡ കുളത്തിൽ 42 ആളുകൾക്ക് ഒരുമിച്ച് ബലിയിടാനുള്ള സംവിധാനങ്ങൾ ഒരുക്കിയിറ്റുണ്ട്. ബുധനാഴ്ച പുലർച്ചെ 4 മണിക്ക് ബലിതർപ്പണ ചടങ്ങ് തുടങ്ങും.
ഉണ്ണിഞാറക്കാട് , ബാബു ഞാറക്കാട്, വിനായകൻ ഞാറക്കാട്, ശ്രീഹരി എന്നിവരുടെമുഖ്യകാർമികത്വത്തിലാണ് ബലിതർപ്പണ ചടങ്ങ് നടക്കുക.
മുൻ വർഷങ്ങളിലേതിനെക്കാൾ കൂടുതൽ ആളുകൾ പിതൃതർപ്പണം നടത്താൻ എത്തിച്ചേരുമെന്നാണ് ക്ഷേത്രം അധികൃതർ പ്രതീക്ഷിക്കുന്നത്. അടിയന്തിര സഹായത്തിനായി ഫയർഫോഴ്സ്,പോലീസ്, മെഡിക്കൽ ടീം എന്നിവരുടെ സഹായവും ഉണ്ടാകുമെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു.
ക്ഷേത്രത്തിൽ എത്തിച്ചേരുന്നവർക്ക് രാവിലെ 8 മണി മുതൽ ലഘുഭക്ഷണം പൂന്താനം ഹാളിൽ വച്ച് നൽകും. 11.30 മുതൽ അന്നദാനവും ഉണ്ടായിരിക്കും.
.jpg)

