തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ ഇന്നുവരെ തൊഴാം
പത്തനംതിട്ട : ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ ഇന്ന് (ജനുവരി 17) രാത്രി എട്ടുവരെ കണ്ടു തൊഴാം. ജനുവരി 14 ന് മകരസംക്രമ നാളിലെ സന്ധ്യാ ദീപാരാധനയിലാണ് പന്തളം കൊട്ടാരത്തിൽ നിന്നെത്തിച്ച തിരുവാഭരണങ്ങൾ അയ്യപ്പവിഗ്രഹത്തിൽ ചാർത്തിയത്. തുടർന്നായിരുന്നു മകരജ്യോതി ദർശനം. അയ്യപ്പന്റെ പിതൃസ്ഥാനീയനായ പന്തളം രാജാവ് പണികഴിപ്പിച്ചതാണ് ഈ തിരുവാഭരണങ്ങളെന്നാണ് വിശ്വാസം.
tRootC1469263">
ജനുവരി 18 വരെയാണ് നെയ്യഭിഷേകം. ജനുവരി 19 രാത്രി വരെ ഭക്തർക്ക് ദർശന സൗകര്യമുണ്ട്. ജനുവരി 19 ന് മാളികപ്പുറത്ത് ഗുരുതി നടക്കും. ജനുവരി 20ന് പന്തളം രാജപ്രതിനിധി ദർശനം നടത്തിയതിന് ശേഷം മണ്ഡല, മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് നട രാവിലെ 6.30 ന് അടയ്ക്കും.
ശബരിമല ദർശനത്തിനായുള്ള സ്പോട്ട് ബുക്കിംഗ് കൗണ്ടറുകൾ മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി അയ്യപ്പഭക്തർക്ക് ദർശനം അനുവദിക്കുന്ന ജനുവരി 19 വരെ പ്രവർത്തിക്കും. പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിലാണ് സ്പോട്ട് ബുക്കിംഗ് സൗകര്യമുള്ളത്. വെർച്വൽ ക്യൂ ബുക്കിംഗും ജനുവരി 19 വരെയുണ്ടാകും. ജനുവരി 18 വരെ ഓരോ ദിവസവും വെർച്വൽ ക്യൂ വഴി 50,000 പേരെയും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേരെയും പ്രവേശിപ്പിക്കും. ജനുവരി 19ന് വെർച്വൽ ക്യൂ വഴി 30,000 പേരെയും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേരെയും കടത്തിവിടും.
.jpg)


