കൊട്ടിയൂരിൽ വ്യാഴാഴ്ച അത്തം ചതുശ്ശതവും വാളാട്ടവും ; വെള്ളിയാഴ്ച തൃക്കലശാട്ട്


കണ്ണൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ അത്തം നാളിലെ ചടങ്ങ് വ്യാഴാഴ്ച നടക്കും.അത്തം നാളിൽ വാളാട്ടം,കുടിപതികളുടെ തേങ്ങയേറ്,പായസ നിവേദ്യം,കൂത്ത് സമർപ്പണം എന്നിവ നടക്കും. അത്തം നാളിൽ പന്തീരടിക്ക് നടക്കുന്ന ശീവേലി മഹോത്സവത്തിലെ അവസാനത്തെ ശീവേലിയായിരിക്കും.
tRootC1469263">ശീവേലി സമയത്ത് ചപ്പാരം ക്ഷേത്രത്തിലെ മൂന്ന് വാളുകളും എഴുന്നള്ളിച്ച് ഏഴില്ലക്കാരായ വാളശ്ശൻമാർ വാളാട്ടം നടത്തും. തിടമ്പുകൾ വഹിക്കുന്ന ബ്രാഹ്മണർക്കഭിമുഖമായി മൂന്ന് പ്രദക്ഷിണം വെയ്ക്കും.തിടമ്പുകളിൽ നിന്നും ദേവചൈതന്യം വാളുകളിലേക്ക് ആവാഹിക്കപ്പെടുമെന്നാണ് വിശ്വാസം.തുടർന്ന് കുടിപതികൾ പൂവറക്കും അമ്മാറക്കൽ തറയ്ക്കും മദ്ധ്യേയുള്ള സ്ഥാനത്ത് തേങ്ങയേറ് നടത്തും.

നാലാമത് വലിയവട്ടളം പായസം അത്തം നാളിൽ ഭഗവാന് നിവേദിക്കും. ഈ ദിവസം ആയിരംകുടം അഭിഷേകവും ഉണ്ടാകും. രാത്രിയിൽ പൂജയോ നിവേദ്യങ്ങളോ ഉണ്ടാകില്ല. അന്നേ ദിവസം കൂത്ത് സമർപ്പണവും നടക്കും. വെള്ളിയാഴ്ച തൃക്കലശാട്ടോടെ വൈശാഖോത്സവം സമാപിക്കും.