ആചാര പെരുമയില്‍ ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി

Aranmula Vallasadya
Aranmula Vallasadya

പത്തനംതിട്ട : ചരിത്രപ്രസിദ്ധമായ വള്ളസദ്യയ്ക്ക് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ തുടക്കമായി. 72 ദിവസം നീണ്ടുനില്‍ക്കുന്ന വള്ളസദ്യകളുടെ ആരംഭ ദിവസം 10 പള്ളിയോടങ്ങള്‍ പങ്കെടുത്തു. വഞ്ചിപ്പാട്ടിന്റെ താളത്തിലും ഈണത്തിലും ക്ഷേത്രവും പരിസരവും മുഴങ്ങി നിന്നപ്പോള്‍ എന്‍എസ്എസ് പ്രസിഡന്റ്  ഡോ. എം. ശശികുമാര്‍ ഭദ്രദീപം തെളിയിച്ച് വള്ളസദ്യ ഉദ്ഘാടനം നിര്‍വഹിച്ചു.

tRootC1469263">

Aranmula Vallasadya

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്ദഗോപന്‍, അന്റോ ആന്റണി എംപി, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, പി എസ് സി മെമ്പര്‍ അഡ്വ. ജയചന്ദ്രന്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ മനോജ്, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ എം മഹാജന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി ടോജി, മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ്് ഉഷാകുമാരി, പന്തളം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അനില,  ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജിജി ചെറിയാന്‍, മല്ലപ്പുഴശേരി പഞ്ചായത്ത് മെമ്പര്‍മാര്‍,

Aranmula Vallasadya

ആറന്മുള പഞ്ചായത്ത് മെമ്പര്‍മാര്‍, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ എംഎല്‍എ മാലേത്ത് സരളാ ദേവി,  ഡിവൈഎസ്പി നന്ദകുമാര്‍, പള്ളിയോട സേവാസംഘം പ്രസിഡന്റ്് കെ. എസ്. രാജന്‍, സെക്രട്ടറി പാര്‍ത്ഥസാരഥി ആര്‍ പിള്ള, വൈസ് പ്രസിഡന്റ് സുരേഷ് വെണ്‍പാല, ജോയിന്റ് സെക്രട്ടറി പ്രദീപ് ചെറുകോല്‍, വള്ളസദ്യ നിര്‍വഹണ സമിതി അംഗങ്ങളായ അഡ്വ. കെ. ഹരിദാസ്, കെ. ബി. സുധീര്‍,  ആറന്മുള വിഭാക് സംഘചാലക് സി.പി. മോഹനചന്ദ്രന്‍,  ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍. പ്രകാശ്, ക്ഷേത്രം എഒ വി. ജയകുമാര്‍, വള്ളസദ്യ കണ്‍വീനര്‍ വി.കെ. ചന്ദ്രന്‍, അഷ്ടമിരോഹിണി വള്ളസദ്യ കണ്‍വീനര്‍ കെ.ജി. കര്‍ത്ത, പള്ളിയോട സേവാ സംഘം എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, വിവിധ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ വള്ളസദ്യയില്‍ പങ്കെടുത്തു.

Aranmula Vallasadya

അമ്പത്തിരണ്ടു പള്ളിയോടങ്ങളിലെ തുഴച്ചില്‍കാര്‍ക്കും പള്ളിയോട പ്രതിനിധികള്‍ക്കുമുള്ള ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി മാനേജര്‍ കെ.എസ്. സുനോജില്‍ നിന്നും പള്ളിയോട സേവാസംഘം പ്രസിഡന്റ്് കെ.എസ്. രാജന്‍, സെക്രട്ടറി പാര്‍ത്ഥസാരഥി ആര്‍ പിള്ള എന്നിവര്‍ ഏറ്റുവാങ്ങി. അസിസ്റ്റന്റ് മാനേജര്‍ ഡി.എല്‍. ധന്യ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പ്രസന്നകുമാരി, ഡോ. ബി. സന്തോഷ്, അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags