തളിപ്പറമ്പത്തപ്പനെ തൊഴാൻ ആനന്ദ് മുകേഷ് അംബാനി ; രാജരാജേശ്വര ക്ഷേത്രത്തിൽ ഇന്ന് വൈകീട്ട് ദർശനത്തിനെത്തും

Anand Mukesh Ambani to visit Taliparambathappan; will visit Rajarajeshwara temple this evening

തളിപ്പറമ്പ്: ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് മുകേഷ് അംബാനി ഇന്ന് വൈകിട്ട് 5.30ന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനത്തിനെത്തും . രാവിലെ ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയതിന് ശേഷമാണ് തളിപ്പറമ്പ ക്ഷേത്രത്തിലേക്ക് എത്തുന്നത്. മാങ്ങാട് കെ.എ.പി ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ ഇറങ്ങുന്ന ആനന്ദ് അംബാനി കാർ മാർഗം രാജരാജേശ്വര ക്ഷേത്ര ത്തിലെത്തും. ആറ് മണിക്ക് നട തുറക്കുന്നതോടെ പൊന്നിൻ കുടംവെച്ച് തൊഴുത് മടങ്ങിപ്പോകും.

ക്ഷേത്രത്തിലെത്തുന്ന ആനന്ദ് അംബാനിക്ക് ടി. ടി.കെ ദേവസ്വം പ്രസിഡണ്ട് ടി.പി വിനോദ്‌കുമാർ, എക്‌സിക്യൂട്ടീവ് ഓഫീസർ കെ.പി വിനയൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.തകർന്നുകിടക്കുന്ന ഗോപുരത്തിൻ് പുനർനിർമ്മാണവും ആധുനിക പാർക്കിംഗ് ഗ്രൗണ്ടിന്റെയും പ്രവൃത്തിക്കായുള്ള പ്രൊജക്ട് ആനന്ദ് അംബാനിക്ക് മുന്നിൽ സമർപ്പിക്കും.മാങ്ങാട്ടു പറമ്പിൽ നിന്ന് ഹോട്ടൽ ഹൊറൈസണിൽ എത്തി വിശ്രമിച്ച ശേഷമാണ് ക്ഷേത്രത്തിലെത്തുക.

Tags