ആടിമാസത്തിലെ ആധികൾ അകറ്റാൻ നാട്ടുവഴികളിലൂടെ ആടിവേടൻ
ചെണ്ടയുടെ ചുവടുപിടിച്ച് വാദ്യക്കാരൻ പാടുന്ന വേടൻപ്പാട്ടിൻറെ താളത്തിൽ ആടിവേടൻ ആടുമ്പോൾ വീടുകളിൽ കൊടികുത്തിവാഴുന്ന ചേഷ്ടകൾ മാറിമറിഞ്ഞ് ശ്രീയുടെയും സമ്പത്തിൻറെയും അധിദേവതയായ ലക്ഷ്മിദേവി കുടിയിരിക്കുമെനന്നാണ് പൊതുവിശ്വാസം.സാധാരണ തെയ്യങ്ങളെ അപേക്ഷിച്ച് കുട്ടികൾ കെട്ടിയാടുന്ന തെയ്യം, കാവുകൾ കേന്ദീകരിച്ചല്ല കെട്ടിയാടിക്കുന്നതെന്നതും പ്രത്യേകതയാണ്.
കർക്കിടകത്തിലെ ആധിയുംവ്യാധിയും ചെമ്പട്ട് ഉടയാടകളണിഞ്ഞ് ഉത്തരമലബാറിലെ വീടുകളിൽ അനുഗ്രഹം ചൊരിഞ്ഞ് ഐശ്വര്യം പകരാൻ ആടിവേടൻ എത്തി.കണ്ണൂർ, കാസർകോഡ് ജില്ലകളിൽ കെട്ടിയാടുന്ന തെയ്യക്കോലമാണ് ആടിവേടൻ. മണികിലുക്കവും ചെണ്ടയുടെ ഉച്ചയും ദൂരെ നിന്നു കേട്ടു തുടങ്ങയാൽ പിന്നെ പൂമുഖത്ത് നിലവിളക്ക് കൊളുത്തി വിശ്വാസികൾ ആടിവേടനെ കാത്തിരിക്കും.
കർക്കിടക സംക്രമം മുതൽ പതിനാറാം നാൾവരെ നീണ്ട് നിൽക്കുന്ന പരമ്പരാഗത അനുഷ്ഠാനം കൂടിയാണ് ഇത്.


ചെണ്ടയുടെ ചുവടുപിടിച്ച് വാദ്യക്കാരൻ പാടുന്ന വേടൻപ്പാട്ടിൻറെ താളത്തിൽ ആടിവേടൻ ആടുമ്പോൾ വീടുകളിൽ കൊടികുത്തിവാഴുന്ന ചേഷ്ടകൾ മാറിമറിഞ്ഞ് ശ്രീയുടെയും സമ്പത്തിൻറെയും അധിദേവതയായ ലക്ഷ്മിദേവി കുടിയിരിക്കുമെനന്നാണ് പൊതുവിശ്വാസം.സാധാരണ തെയ്യങ്ങളെ അപേക്ഷിച്ച് കുട്ടികൾ കെട്ടിയാടുന്ന തെയ്യം, കാവുകൾ കേന്ദീകരിച്ചല്ല കെട്ടിയാടിക്കുന്നതെന്നതും പ്രത്യേകതയാണ്. ഈ വർഷം പട്ടുവം മംഗലശ്ശേരിയിൽ ഒന്നാം ക്ലാസുകാരായ അമർചന്ദ് കൃഷ്ണയും ആത്മിക വിവേകും , അദിതി സ്വാതിഷുമാണ് ആടിയും വേടനും കെട്ടിയാടിയത്.


ഇല്ലായ്മയുടെ പഞ്ഞമാസക്കാലത്ത് പ്രകൃതിക്കും മനുഷ്യനും സംഭവിക്കുന്ന ദുരിതങ്ങളെ അകറ്റാനാണ് ശിവസങ്കൽപ്പമായ വേടരൂപം വീടുകളിലെത്തുന്നത്. ഒറ്റച്ചെണ്ടയുടെ താളത്തിനൊത്ത് ചുവടു വെച്ച് ഈ കുഞ്ഞ് തെയ്യക്കോലം ആധിവ്യാധികളെ ആട്ടിയകറ്റുന്നുവെന്നാണ് സങ്കൽപം. കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ആചാരാനുഷ്ഠാനങ്ങളിലെ പരമമായ സാന്നിധ്യമാണ് ആടിയും വേടനും. പാശുപതാസ്‌ത്രത്തിനായി തപസുചെയ്ത അർജ്ജുനനെ പരീക്ഷിക്കാൻ ശിവൻ വേടൻ്റെ വേഷത്തിലെത്തിയെന്നതുമായി ബന്ധപ്പട്ടതാണ് വേടൻ്റെ ഐതിഹ്യം.
പാർവതി സങ്കൽപ്പത്തിൽ ഉള്ള ആടി തെയ്യം കെട്ടുന്നത് വണ്ണാൻ സമുദായത്തിൽ ഉള്ളവരും പരമശിവ സങ്കൽപ്പത്തിൽ ഉള്ള വേടൻ തെയ്യം കെട്ടിയാടുന്നത് മലയൻ സമുദായത്തിൽ ഉള്ളവരും ആണ്. വീടുകളിലെത്തുന്ന തെയ്യത്തെ നിലവിളക്ക് തെളിയിച്ച് വരവേൽക്കും. തുടർന്ന് തോറ്റം പാടിയതിനു ശേഷം കരിക്കട്ട ഉഴിഞ്ഞ ഗുരുശി വെളളം തെക്കോട്ട് ഒഴിക്കുന്നതോടെ ആധിവ്യാധികൾ വീട്ടിൽനിന്ന് ഒഴിഞ്ഞ് പോകുമെന്നാണ് വിശ്വാസം.


.jpg)

