ആരാണ് മാളികപ്പുറം ? യഥാർത്ഥ കഥ ഇതാണ് !
ശബരിമല സന്നിധാനത്ത് മാളികപ്പുറം ക്ഷേത്രത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന മണിമണ്ഡപത്തെകുറിച്ച് തീര്‍ത്ഥാടകരില്‍ ബഹുഭൂരിപക്ഷവും വിശ്വസിക്കുന്നത് ഇരുമുടിയില്‍ നിറച്ച ഭസ്മം തൂവാനുള്ള ഇടമെന്നാണ്.പലപ്പോഴും ഇതിനോട് ചേർത്തുവായിക്കുന്നതാണ് അയ്യപ്പൻ മാളികപ്പുറത്തിന് വിവാഹം വാഗ്ദാനം നൽകിയെന്ന കഥയും.എന്നാൽ ഇതല്ല യതാർത്ഥ്യം
tRootC1469263">ശബരിമല സന്നിധാനത്ത് മാളികപ്പുറം ക്ഷേത്രത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന മണിമണ്ഡപത്തെകുറിച്ച് ഭക്തര്‍ അറിഞ്ഞിട്ടുള്ളതും ഇപ്പോള്‍ പ്രചരിക്കുന്നതുമായ തെറ്റായ കഥയുണ്ട്.തീര്‍ത്ഥാടകരില്‍ ബഹുഭൂരിപക്ഷവും വിശ്വസിക്കുന്നത് ഇരുമുടിയില്‍ നിറച്ച ഭസ്മം തൂവാനുള്ള ഇടമെന്നാണിതെന്നാണ്. എന്നാല്‍ അങ്ങനയല്ല. അയ്യപ്പന്‍ ജീവസമാധിയായ സ്ഥലമാണിതെന്നാണ് ഐതീഹ്യം.അതോടപ്പം തന്നെ കന്നി അയ്യപ്പന്മാര്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്താതിരിക്കുമ്പോള്‍ അന്ന് അയ്യപ്പന്‍ മാളികപ്പുറത്തമ്മയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കിയെന്ന കള്ളകഥയും വ്യാപകമായി പ്രചാരത്തിലുണ്ട് അല്ലങ്കില്‍ പ്രചരിപ്പിക്കുന്നുണ്ട്.
ഇതറിയുന്നിനായി വർഷാവർഷം കന്നി അയ്യപ്പന്മാര്‍ ഉപേക്ഷിച്ച ശരക്കോലുകള്‍ കാണാന്‍ മകരം അഞ്ചിന് മാളികപ്പുറത്തമ്മ ശരംകുത്തിയിലേക്ക് എഴുന്നുള്ളുകയും ശരക്കോലുകള്‍ കണ്ട് കല്യാണംമുടങ്ങിയ വിഷമത്തോടെ മാളികപ്പുറത്തേക്ക് തിരികെയെത്തുന്നുയെന്നുമാണ്.യഥാര്‍ഥത്തില്‍ മാളികപ്പുറത്ത് കുടികൊള്ളുന്ന ദേവി പന്തളം രാജാവിന്റെ പരദേവതയായ മധുരമീനാക്ഷിയുടെ മാതൃഭാവത്തിലുള്ള സ്ഥാനമാണ് ഇവിടെയുള്ളത്.
മകരം ഒന്നുമുതല്‍ നാലുവരെ പതിനെട്ടാംപടിക്ക് താഴെവരെയും അഞ്ചിന് ശരംകുത്തിവരെയും എഴുന്നള്ളിക്കുന്നത് എന്നതാണ് ചോദ്യം. മണിമണ്ഡപമെന്ന മഹായോഗപീഠത്തില്‍ ജീവസമാധിയില്‍കുടികൊള്ളുന്ന ആര്യന്‍കേരളന്‍ എന്ന അയ്യപ്പസ്വാമിയാണ് ഇപ്രകാരം എഴുന്നള്ളുന്നത്. പതിനെട്ടാം പടിക്കു മുകളിലെ ധര്‍മ്മശാസ്താവിനെ കാണുവാന്‍ അയ്യപ്പസ്വാമി നടത്തുന്ന ഈ എഴുന്നെള്ളത്ത് വിളക്കെഴുന്നെള്ളത്ത് എന്നാണ് അറിയപ്പെടുന്നത്.എഴുന്നള്ളത്തു മാളികപ്പുറത്തു നിന്നായതുകൊണ്ട് ആദ്യം മാളികപ്പുറം എഴുന്നെള്ളത്തെന്നും പിന്നീട് മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്തെന്നും തെറ്റിധരിക്കപ്പെട്ടു. മകരം അഞ്ചിന് പന്തളം രാജാവ് നേരിട്ട് നടത്തുന്ന കളഭാഭിഷേകത്തിനു ശേഷം അവകാശികള്‍ക്ക് നല്‍കുന്ന 'കളഭസദ്യ'യെയും നടക്കാതെപോയ കല്യാണസദ്യയാണെന്നുമാണ് പ്രചാരത്തിലുള്ള കഥ.
.jpg)


