ഇടുക്കിയിൽ ആളുകൾ നോക്കിനിൽക്കേ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു; ബന്ധു കസ്റ്റഡിയിൽ
ഇടുക്കി :നെടുങ്കണ്ടത്ത് പാലം ജംക്‌ഷനിൽ നാട്ടുകാർ നോക്കിനിൽക്കെ യുവാവ് കുത്തേറ്റു കൊല്ലപ്പെട്ടു. ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൂക്കുപാലം സ്വദേശിയും ഓട്ടോ തൊഴിലാളിയുമായ ബ്ലോക്ക് നമ്പർ 924ൽ രതീഷ് സി.നായർ (39) ആണു കൊല്ലപ്പെട്ടത്. ഇയാളുടെ പിതൃസഹോദര പുത്രൻ തൂക്കുപാലം കല്ലുമേൽകല്ല് സ്വദേശി ബ്ലോക്ക് നമ്പർ 714ൽ അനൂപ് വിശ്വനാഥനെ (41) പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കിനെത്തുടർന്നുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു.
സംഘർഷത്തിനിടെ തടസ്സം പിടിക്കാൻ ശ്രമിച്ച തൂക്കുപാലം സ്വദേശി സനൽ (40), സഞ്ജു (28) എന്നിവർക്കു പരുക്കേറ്റു. ഇരുവരും തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് ആറരയോടെയാണു സംഭവം. തൂക്കുപാലത്ത് ഓട്ടോറിക്ഷയിലിരിക്കുകയായിരുന്ന രതീഷിനെ അനൂപ് പലതവണ വെട്ടിയും കുത്തിയും പരുക്കേൽപിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
.jpg)


