സമ്മാനാർഹമായ ടിക്കറ്റ് എന്ന് ധരിപ്പിച്ച് ഭിന്നശേഷിക്കാരനായ ലോട്ടറി വിൽപ്പനക്കാരനിൽ നിന്നും 5000 രൂപ തട്ടി യുവാവ് കടന്നു
സമ്മാനാർഹമായ ടിക്കറ്റെന്ന് ധരിപ്പിച്ച് ലോട്ടറി വിൽപ്പനക്കാരനിൽ നിന്നും 5000 രൂപ തട്ടിയെടുത്ത് യുവാവ് കടന്നു. പത്തനംതിട്ട അഴൂരിൽ ആണ് സംഭവം. ശാരീരിക അവശതകളോടൊപ്പം പോരാടി ജീവിതത്തിൽ മുന്നേറാൻ ശ്രമിക്കുന്ന രാധാകൃഷ്ണനെയാണ് യുവാവ് വഞ്ചിച്ചത്. പക്ഷാഘാതത്തെ തുടർന്ന് കാലുകളുടെ ചലനം പൂർണ്ണമായി ഇല്ലാതായ ആളാണ് രാധാകൃഷ്ണന്‍. ഈ പ്രതിസന്ധികളെയെല്ലാം മറികിടന്നാണ് ഇദ്ദേഹം ഉപജീവനത്തിനായി ലോട്ടറി വിൽക്കുന്നത്.
tRootC1469263">സമ്മാനാർഹമായ ടിക്കറ്റ് എന്ന് തെറ്റിദ്ധരിപ്പിച്ച് 5000 രൂപയാണ് രാധാകൃഷ്ണന്‍റെ പക്കൽ നിന്നും യുവാക്കൾ തട്ടിയത്. കഴിഞ്ഞ തിങ്കളാഴ്ച നറുക്കെടുത്ത ഭാഗ്യധാരയിൽ 5000 രൂപയുടെ സമ്മാനം ലഭിച്ചു എന്ന് അവകാശപ്പെട്ടതാണ് യുവാവ് എത്തിയത്. BL 338 764 എന്ന സംഖ്യയായിരുന്നു ഭാഗ്യകുറിയിൽ രേഖപ്പെടുത്തിയിരുന്നത്. രാധാകൃഷ്ണൻ പണം കടം വാങ്ങിയായിരുന്നു യുവാവിന് നൽകിയത്.
എന്നാൽ പിന്നീട് സമ്മാനാർഹമായ ടിക്കറ്റ് എന്ന് കരുതി പണം മാറിയെടുക്കാൻ ഏജന്‍റിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ഭാഗ്യക്കുറിയിൽ രേഖപ്പെടുത്തിയിരുന്നതിൽ 5 എന്ന അക്കം പെൻസിൽ കൊണ്ട് 8 എന്ന് മാറ്റിയെഴുതിയായിരുന്നു തട്ടിപ്പ്. പത്തനംതിട്ട പൊലീസിൽ രാധാകൃഷ്ണൻ പരാതി നൽകിയിട്ടുണ്ട്. കയ്യിൽ ഇല്ലാതിരുന്ന പണം കടം വാങ്ങി നൽകി കബളിപ്പിക്കപ്പെട്ടതിന്‍റെ ദുഃഖത്തിലാണ് രാധാകൃഷ്ണൻ.
.jpg)


