4 വയസുള്ള കുട്ടിയും ഒരു സ്ത്രീയും ഉൾപ്പെടെ നാല് പേരെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവ്

fcvbv

അമേരിക്ക:അമേരിക്കയിലെ ഒക്കലഹോമയിൽ  4 വയസുള്ള കുട്ടിയും ഒരു സ്ത്രീയും ഉൾപ്പെടെ നാല് പേരെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവ്. മറ്റൊരു കുറ്റത്തിന് ജയിലിലായിരുന്ന ലോറൻസ് പോൾ ആൻഡേഴ്സൺ എന്നയാൾ ശിക്ഷ കഴിഞ്ഞ് ഇറങ്ങി ഒരു മാസത്തിനുള്ളിലാണ് ഈ കൊലപാതകങ്ങൾ നടത്തിയത്. 2021ലായിരുന്നു കൊലപാതകങ്ങൾ.

ജയിലിൽ നിന്നിറങ്ങി ആഴ്ചകൾക്ക് ശേഷം ഇയാൾ ആൻഡ്രിയ ബ്ലാങ്കൻഷിപ്പ് എന്ന യുവതിയെ കൊലപ്പെടുത്തി ഹൃദയം പുറത്തെടുത്തു. തുടർന്ന് ഈ ഹൃദയവുമായി ഇയാൾ അമ്മാവൻ്റെ വീട്ടിലേക്ക് പോയി. തുടർന്ന് ഉരുളക്കിഴങ്ങിട്ട് ഹൃദയം പാചകം ചെയ്ത് ഇയാൾ അമ്മാവനും അമ്മായിക്കും നൽകി. ശേഷം അമ്മാവനെയും അയാളുടെ 4 വയസുള്ള ചെറുമകളെയും ഇയാൾ കൊലപ്പെടുത്തിയതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ പരുക്കേറ്റ അമ്മായിയും മറ്റ് ബന്ധുക്കളും ചേർന്ന പരാതിയിലാണ് ഇയാൾ പിടിയിലായത്.

മയക്കുമരുന്ന് കേസിൽ 20 വർഷം ശിക്ഷിക്കപ്പെട്ട ആൻഡേഴ്സൺ 3 വർഷത്തിനു ശേഷം ജയിൽ മോചിതനായിരുന്നു. ആദ്യം ശിക്ഷിച്ചെങ്കിലും മയക്കുമരുന്ന് കേസിൽ കുറ്റക്കാരനല്ലെന്ന് പിന്നീട് തെളിഞ്ഞതോടെയാണ് കോടതി ഇയാളെ മോചിപ്പിച്ചത്.

Share this story