കെഎസ്ആർടിസി ബസിൽ യാത്രക്കാരിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ

ksrtc
ksrtc

കൊച്ചി: കെഎസ്ആർടിസി ബസിൽ യാത്രക്കാരിയോട് ലൈംഗികാതിക്രമം കാണിച്ച യുവാവ് അറസ്റ്റിൽ.  ആലപ്പുഴ അമ്പലപ്പുഴ റഹ്മത്ത് മൻസിലിൽ മാഹിൻ (37)നെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. കുമളിയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന  കെ.എസ്.ആർ.ടി.സി  ബസിൽ വെച്ചാണ് സംഭവം. കെഎസ്ആർടിസി ബസിൽ പ്രതി ഇരുന്ന സീറ്റിൻറെ മുൻ സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരിയോടാണ് അപമര്യാദയായി പെരുമാറിയത്.  യുവതിക്കുനേരെ ലൈംഗികാതിക്രമം കാണിച്ച സംഭവത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു. യുവതിയുടെ പരാതിയിലാണ് നടപടി. തുടർന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

Tags