യൂബര്‍ ടാക്‌സിയുടെ മറവില്‍ രാസലഹരി കേരളത്തിലേക്ക് കടത്തുന്ന യുവാവ് പിടിയിൽ
Dec 23, 2025, 09:50 IST
തൃശൂര്‍: യൂബര്‍ ടാക്‌സിയുടെ മറവില്‍ രാസലഹരി കേരളത്തിലേക്ക് കടത്തുന്ന മൊത്തവില്പനക്കാരന്‍ നേവി അതുലിനെ (27) ബാംഗ്ലൂരില്‍നിന്നും പിടികൂടി. നവംബര്‍ 14ന് ചാലക്കുടി കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റില്‍നിന്നും 56.120 ഗ്രാം എം.ഡി.എം.എ. പിടികൂടിയ സംഭവത്തില്‍ രണ്ട് യുവതികളടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
tRootC1469263">ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മൊത്ത വിതരണക്കാരനെ കുറിച്ചുള്ള വിവരം ലഭിച്ചത്. തുടര്‍ന്നാണ് മൊത്തവില്പനക്കാരനായ യൂബര്‍ ടാക്‌സി ഡ്രൈവര്‍ നേവി അതുല്‍ എന്ന രാമനാട്ടുകര കായിക്കോട്ട് വീട്ടില്‍ അതുലിനെ തൃശൂര്‍ റൂറല്‍ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസില്‍ കോഴിക്കോട് ഫറോഖ് പോലീസ് സ്റ്റേഷനില്‍ അതുലിന്റെ പേരില്‍ കേസുണ്ട്.
.jpg)


