ടൈലറിംഗ് ഷോപ്പിന്റെ മറവില്‍ ഹാന്‍സ് വില്‍പ്പന: യുവാവ് പിടിയില്‍

arrest

പാലക്കാട്: കൊപ്പം വിളയൂര്‍ കൂരാച്ചിപടിയില്‍ ടൈലറിംഗ് ഷോപ്പിന്റെ മറവില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പന നടത്തിവന്ന യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. 

ഓപ്പറേഷന്‍ തണ്ടര്‍ റെയ്ഡിന്റെ ഭാഗമായി വിളയൂര്‍-കൂരാച്ചിപടിയില്‍ ടൈലറിംഗ് ഷോപ്പില്‍ നിന്നാണ് പുകയില ഉത്പന്നങ്ങള്‍ എക്‌സൈസ് പിടിച്ചെടുത്തത്. കടയുടമയായ കൂരാച്ചിപടി സ്വദേശി കോട്ടേംകുന്നില്‍ വീട്ടില്‍ ബാബുവിനെ പട്ടാമ്പി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ കെ.കെ. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു.
 

Tags