നിലമ്പൂരിലെ ബെവ്കോ ഷോപ്പിൽ നിന്ന് വില കൂടിയ മദ്യക്കുപ്പികൾ മോഷ്ടിച്ച കേസ് : യുവാവ് പിടിയിൽ

arrest1
arrest1

മലപ്പുറം: നിലമ്പൂരിലെ ബെവ്കോ ഷോപ്പിൽ നിന്ന് വില കൂടിയ മദ്യക്കുപ്പികൾ മോഷ്ടിച്ച യുവാവിനെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 30നാണ് സംഭവം. വില കൂടിയ മദ്യക്കുപ്പികൾ വിൽക്കുന്ന ബെവ്കോയുടെ പ്രീമിയം കൗണ്ടറിലാണ് മോഷണം നടന്നത്.നമ്പൂരിപ്പൊട്ടി സ്വദേശി വലിയാട്ട് മുഹമ്മദ് ഷെഹിനെയാണ് (20) നിലമ്പൂർ എസ്.ഐ പി. ടി. സൈഫുള്ളയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.  പ്രതിയും സുഹൃത്തും ഷോപ്പിൽ പ്രവേശിച്ച് ഒരാൾ ജീവനക്കാരന്റെ ശ്രദ്ധ തിരിക്കുകയും രണ്ടാമത്തെയാൾ മദ്യക്കുപ്പികൾ പ്രത്യേക അറകളുള്ള പാന്റിൽ ഒളിപ്പിച്ച് കടത്തുകയുമായിരുന്നു.

tRootC1469263">

സ്റ്റോക്ക് പരിശോധനയിൽ ആകെ 11,630 രൂപ വിലവരുന്ന 3 മദ്യകുപ്പികൾ മോഷണം പോയത് പിന്നീടാണ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സി.സി.ടി.വി പരിശോധിച്ച ശേഷം നിലമ്പൂർ പൊലീസിൽ പരാതി നൽകി. കേസ് അന്വേഷിച്ച പൊലീസ് ഷെഹിനെ കസ്റ്റഡിയിൽ എടുത്തു. കൂട്ടുകാരുമൊത്ത് മദ്യപിക്കാനാണ് മോഷണം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. നമ്പൂരിപ്പൊട്ടി കാഞ്ഞിരപുഴയോരത്ത് ഉപേക്ഷിച്ച മദ്യക്കുപ്പികൾ പൊലീസ് കണ്ടെടുത്തു. ഒട്ടുപാൽ മോഷ്‌ടിച്ചതിന് പ്രതിക്കെതിരെ പോത്തുകല്ല് പൊലീസ് സ്റ്റേഷനിൽ നേരത്തേ കേസുണ്ട്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ കെ. രതീ ഷ്, എ.എസ്.ഐ വി.വി. ഷാന്റി, സി.പി.ഒമാരായ ലിജോ ജോൺ, അരുൺ ബാബു, സ്‌ക്വാഡ് അംഗ ങ്ങളായ ടി. നിബിൻ ദാസ്, സി. കെ. സജേഷ് എന്നിവരടങ്ങുന്ന സംഘമാണ് തുടരന്വേഷണം നടത്തുന്നത്.

Tags