തൃശ്ശൂരിൽ 2.58 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

basheer
basheer

 തൃശൂർ:  തൃശ്ശൂരിൽ2.58 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പുളിഞ്ചോട് അയ്യങ്കാളി റോഡിൽ വെച്ചാണ് പടിയൂർ മുഞ്ഞനാട് സ്വദേശി മലയാമ്പള്ളം വീട്ടിൽ മുഹമ്മദ് ബഷീർ (29) പൊലീസിന്റെ വലയിലായത്. മതിലകം പോലീസും ഡാൻസാഫ് ടീമും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്കൂട്ടരിൽ വരുന്നതിനിടെ ഇയാളെ പൊലീസ് സംഘം തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

 തൃശ്ശൂർ പെരിഞ്ഞനം ഭാഗത്ത് നിന്നും മതിലകം ഭാഗത്തേക്ക് സ്കൂട്ടറിൽ വരികയായിരുന്ന ഇയാളെ, രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് തടഞ്ഞു നിർത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. മതിലകം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.കെ ഷാജി, സബ് ഇൻസ്പെക്ടർ രമ്യ കാർത്തികേയൻ തുടങ്ങിയവർ ഉൾപ്പെട്ട പോലീസ് സംഘമാണ് എംഡിഎംഎ കടത്ത് തടയാൻ ലക്ഷ്യമിട്ടുള്ള പരിശോധന നടത്തിയത്.

Tags