മലപ്പുറത്ത് മൂന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ganja

മലപ്പുറം: ഊട്ടിയിൽ നിന്ന് കൊണ്ടുവന്ന മൂന്നര കിലോ കഞ്ചാവുമായി മലപ്പുറം എടവണ്ണയിൽ യുവാവ് പിടിയിൽ. അരീക്കോട് തെരട്ടമ്മൽ സ്വദേശി റഹീസാണ് എടവണ്ണ പൊലീസിന്റെ പിടിയിലായത്. പ്രതി ഓടിച്ചിരുന്ന കാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൂന്നര കിലോ കഞ്ചാവ് കണ്ടെത്തിയത്.

തെലങ്കാന, ഹൈദരാബാദ്, ഊട്ടി എന്നിവിടങ്ങളിൽ ബേക്കറി കച്ചവടം നടത്തിവരുന്ന ആളാണ് പ്രതിയായ അരീക്കോട് തെരട്ടമ്മൽ സ്വദേശി വി പി റഹീസ്. ഇയാൾ ഓടിച്ചിരുന്നത് വെറ്റിലപ്പാറ സ്വദേശിയായ സുഹൃത്തിൻറെ ഗുജറാത്ത് രജിസ്ട്രേഷനിലുള്ള കാറായിരുന്നു.
 

Tags