കോഴിക്കോട് വിൽപനക്ക് കൊണ്ടുവന്ന 462 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
കോഴിക്കോട്: കോഴിക്കോട് വീണ്ടും കഞ്ചാവ് വേട്ട. സിവിൽ സ്റ്റേഷന് സമീപം വിൽപനക്ക് കൊണ്ടുവന്ന 462 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. കുരുവട്ടൂർ പറമ്പിൽ സ്വദേശി മണ്ണുകണ്ടി വീട്ടിൽ എം.കെ. സച്ചിനാണ് (26) കോഴിക്കോട് സിറ്റി നർകോട്ടിക് സെൽ അസിസ്റ്റൻറ് കമീഷണറുടെ നേതൃത്വത്തിലെ ഡാൻസാഫ് സംഘത്തിൻറെയും നടക്കാവ് പൊലീസിൻറെയും പിടിയിലായത്. യുവാവ് സഞ്ചരിച്ച ബുള്ളറ്റിന്റെ ഹാൻഡിലിൽ തൂക്കിയിട്ട ബാഗിൽനിന്നും കഞ്ചാവും കഞ്ചാവ് വിറ്റ 5000 രൂപയും കണ്ടെത്തി.
tRootC1469263">ഇയാൾ നഗരത്തിലെ പ്രധാന ലഹരി മാഫിയ സംഘങ്ങളുടെ കാരിയറായി പ്രവർത്തിക്കുകയാണെന്നും നിർദേശമനുസരിച്ച് 50 ഗ്രാമിന്റെ പാക്കറ്റുകളായി തിരിച്ച് കഞ്ചാവ് പൊതി ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയാണ് ചെയ്തിരുന്നതെന്നും പൊലീസ് പറഞ്ഞു. ഡാൻസാഫ് സ്ക്വാഡിലെ സബ് ഇൻസ്പെക്ടർ മനോജ് ഇടയിടത്ത്, സി.പി.ഒ മാരായ ശ്രീശാന്ത്, ഷിനോജ്, തൗഫീക്ക്, ലതീഷ്, ധിനീഷ്, നടക്കാവ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കിരൺ, എസ്.സി.പി.ഒ മാരായ രാഹുൽ, അജീഷ്, സി.പി.ഒമാരായ രജീഷ്, സനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.
.jpg)


