സ്‌കൂട്ടറിൽ 115 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

unayis
unayis

പുൽപ്പള്ളി: സ്‌കൂട്ടറിൽ കഞ്ചാവ് കടത്തവേ യുവാവിനെ എക്‌സൈസ് പിടികൂടി. 115 ഗ്രാം കഞ്ചാവ് പ്രതിയിൽ നിന്നും കണ്ടെടുത്തു. കോഴിക്കോട് താമരശ്ശേരി സ്വദേശി ഉനൈസ് (40) ആണ് കേരള - കർണാടക അതിർത്തിയായ പുൽപ്പള്ളി മരക്കടവിൽ നടത്തിയ വാഹന പരിശോധനയിൽ അറസ്റ്റിലായത്. 

ഉച്ചക്ക് ഒന്നരയോടെ ഇരുചക്രവാഹനത്തിൽ എത്തിയ ഉനൈസിനെ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. സ്‌കൂട്ടറിന്റെ എൻജിൻ ഭാഗത്ത് ആർക്കും സംശയം തോന്നാത്ത നിലയിൽ ഒളിപ്പിച്ചു വെച്ച കഞ്ചാവ് പൊതി വാഹനത്തിന്റെ ഭാഗങ്ങൾ അഴിച്ചുമാറ്റി ഏറെ നേരം പണിപ്പെട്ടാണ് എക്‌സൈസ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. ഇയാളുടെ ടിവിഎസ് ജൂപ്പിറ്റർ സ്‌കൂട്ടറും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. 

കേരളാ എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റും സുൽത്താൻ ബത്തേരി എക്‌സൈസ് സർക്കിൾ ഓഫീസിൽ നിന്നുള്ള സംഘവുമാണ് പരിശോധന നടത്തിയത്.  ഇൻസ്‌പെക്ടർ  എം കെ സുനിൽ, പ്രിവൻറീവ് ഓഫീസർ കെ വി പ്രകാശൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഇ ആർ രാജേഷ്, അമൽ തോമസ്, കെ നിഷാദ്, എൻ എം അൻവർ സാദത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags