പിറന്നാൾ സമ്മാനമായി നൽകിയ നാടൻ ബോംബ് എറിഞ്ഞുപൊട്ടിച്ച് ആഘോഷം; യുവാവ് അറസ്റ്റിൽ

arrested
arrested

ചെന്നൈ: ജന്മനദിനത്തിന് സുഹൃത്ത് സമ്മാനമായി നൽകിയ നാടൻബോംബ് എറിഞ്ഞുപൊട്ടിച്ച യുവാവിനെ അറസ്റ്റുചെയ്ത് പോലീസ് . ചെന്നൈക്കടുത്ത ചെങ്കൽപ്പെട്ട് ടൗണിൽ താമസിക്കുന്ന ദീപക് (21) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ദീപകിന്റെ ജന്മദിനം വീട്ടിൽ ആഘോഷിക്കുകയായിരുന്നു.

കെയ്ക്ക് മുറിച്ചശേഷം സുഹൃത്തായ ദേവ് ഒരു നാടൻബോംബ് ദീപക്കിന് പിറന്നാൾസമ്മാനമായി നൽകി. അവിടെവെച്ച് പൊട്ടിക്കാനും ആവശ്യപ്പെട്ടു. ദീപക് തന്റെ വീട്ടിനുമുന്നിൽവെച്ചുതന്നെ ബോംബ് എറിഞ്ഞുപൊട്ടിച്ചെങ്കിലും അപായമൊന്നുമുണ്ടായില്ല.

tRootC1469263">

ഇതിന്റെ ദൃശ്യങ്ങൾ ദീപക്കും സുഹൃത്തുക്കളും ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചു. ഇതുകണ്ട ഏതോ വ്യക്തി ദൃശ്യം പോലീസിന് കൈമാറി നടപടിക്കാവശ്യപ്പെടുകയായിരുന്നു.
 

Tags