അയൽവാസിയെ ആക്രമിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് കസ്റ്റഡിയിൽ

kottayam-crime

 അയൽവാസിയെ ആക്രമിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് കസ്റ്റഡിയിൽ. അഞ്ചാലംമൂട് പനയം ചെമ്മനാട് മിനി ഭവനത്തിൽ ലാൽ കൃഷ്ണ (34) ആണ് അഞ്ചാലംമൂട് പോലീസിന്റെ പിടിയിലായത്.പനയം ചെമ്മനാട് സ്വദേശിനിയായ തുളസീധരനെയാണ് ക്രൂരമായ ആക്രമിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചതായ് പരാതിയുള്ളത്. മദ്യലഹരിയിൽ പ്രതി പരാതിക്കാരനെയും വീട്ടുകാരെയും പതിവായി അസഭ്യം വിളിക്കുകയും പ്രശ്നം സൃഷ്ടിക്കുകയും ചെയ്യാറുണ്ടായിരുന്നു.

ഇത് ചോദ്യം ചെയ്തതിനുള്ള വിരോധത്തെ തുടർന്നായിരുന്നു ആക്രമണം. വീട്ടുമുറ്റത്ത് കിടന്നിരുന്ന മാർബിൾ കഷണം ഉപയോഗിച്ച്‌ തുളസീധരനെ നിലത്തിട്ട് മർദ്ദിക്കുകയും തലയിൽ ഇടിച്ച്‌ ഗുരുതരമായി പരിക്കേൽപ്പിക്കുകയുമായിരുന്നു. പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് അഞ്ചാലുംമൂട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags