ലഹരിമുക്ത കേന്ദ്രത്തിൽ യുവാവിന് ക്രൂരപീഡനം
Apr 16, 2025, 13:58 IST


ബെംഗളൂരു: ബെംഗളൂരു ലഹരിമുക്ത കേന്ദ്രത്തിൽ യുവാവിന് ക്രൂര പീഡനം. ബെംഗളൂരു നെലമംഗലയിലെ സ്വകാര്യ പുനരധിവാസ കേന്ദ്രത്തിലാണ് അന്തേവാസിയെ വലിച്ചിഴച്ച് ക്രൂരമർദ്ദനം നടത്തിയത്.
സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്ത് സ്ഥാപന ഉടമയുടേയും സഹായിയുടേയും അറസ്റ്റ് രേഖപ്പെടുത്തി. അതേസമയം കേസിന്റെ ഭാഗമായി അന്വേഷണ സംഘം ലഹരിമുക്ത കേന്ദ്രത്തിൽ റെയ്ഡ് നടത്തി.
അന്വേഷണത്തിൽ ഉടമ വാളുകൊണ്ട് കേക്ക് മുറിക്കുന്ന ഫോട്ടോ പൊലീസ് കണ്ടെത്തി. ഉടമയക്കെതിരെ ആയുധ നിയമപ്രകാരവും കേസെടുത്തു.