കൊല്ലത്ത് ഹോട്ടൽ മുറിയിൽ നിന്ന് യുവഡോക്ടറും വനിത ഹൗസ് സർജനും കഞ്ചാവുമായി പിടിയിൽ

ganja

 കൊല്ലം : കഞ്ചാവുമായി യുവ ഡോക്ടർ ഹോട്ടലിൽ നിന്ന് പിടിയിലായി. പട്ടം സ്വദേശി ഡോ. അജാസ് ഖാൻ (29) ആണ് പിടിയിലായത്.
തന്നെ ആക്രമിച്ചുവെന്ന വെണ്ണല സ്വദേശിനിയായ ലേഡി ഡോക്ടറുടെ പരാതിയിലും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കൊല്ലം കോട്ടമുക്കിലെ ഹോട്ടലിൽ ഇരുവരും മുറിയെടുത്ത് താമസിക്കുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ബഹളം കേട്ട് ഹോട്ടലുകാർ പൊലീസിനെ വിവരം അറിയിച്ചു. തിരക്കിയെത്തിയ പൊലീസിനു നേരെ അജാസ് ഖാൻ തട്ടിക്കയറുകയും അസഭ്യം പറയുകും ചെയ്തു. 

തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ മുറിയിൽ നിന്ന് ഉപയോഗിക്കാൻ കരുതിയ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ഇതോടെ അജാസ് ഖാനെതിരെയും ഒപ്പമുണ്ടായിരുന്ന ജില്ലാ ആശുപത്രിയിൽ ഹൗസ് സർജനായ യുവതിക്കെതിരെയും കഞ്ചാവ് കൈവശം വച്ചതിന് കേസെടുത്തുവെങ്കിലും ഇരുവരെയും സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.പൊലിസുകാരെ ആക്രമിച്ചതിനും യുവതിയെ ആക്രമിച്ചെന്ന പരാതിയിലും അജാസ് ഖാനെതിരെ വേറെയും കേസെടുത്തിട്ടുണ്ട്.

Tags