തൃശ്ശൂരിൽ അതിഥി തൊഴിലാളിയെ കഴുത്തറത്ത് കൊലപ്പെടുത്തി

crime

 തൃശ്ശൂരിലെ കൊരട്ടിയിൽ അതിഥി തൊഴിലാളിയെ കഴുത്തറത്ത് കൊലപ്പെടുത്തി. അസം സ്വദേശിയായ ഹക്കീം മുണ്ട്രി (50) ആണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാനക്കാരനായ പിലിമോനെ (40) പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട ഹക്കീം മുണ്ട്രിയും പ്രതിയായ പിലിമോനും കെട്ടിട നിർമ്മാണ തൊഴിലാളികളാണ്. മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് കൊരട്ടി പൊലീസ് പ്രതിയായ പിലിമോനെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Tags