സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ നഗ്നയാക്കി മർദിച്ചു: ബെംഗളൂരുവിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരേ കേസ്

crime

ബെംഗളൂരു: സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ നഗ്നയാക്കി മർദിച്ച സംഭവത്തിൽ ഭർത്താവിന്റെയും ബന്ധുക്കളുടെയും പേരിൽ കേസ്. ചിക്കമഗളൂരുവിലെ നന്ദിഹൊസള്ളി ഗ്രാമത്തിലാണ് സംഭവം.ഇവിടെയുള്ള തിമ്മപ്പയാണ് മദ്യപിച്ചെത്തി ഭാര്യയെ നഗ്നയാക്കി മർദിച്ചത്. വീട്ടിൽ പൂട്ടിയിടാനും ശ്രമിച്ചു. എന്നാൽ, കിട്ടിയ വസ്ത്രംകൊണ്ട്‌ ശരീരം മറച്ച്‌ വീടിന്റെ പിൻഭാഗത്ത് കൂടി ഭാര്യ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് തിമ്മപ്പക്കും കുറ്റം ചെയ്യാൻ പ്രേരിപ്പിച്ച അച്ഛനടക്കമുള്ള ബന്ധുക്കൾക്കുമെതിരേ കേസെടുക്കുകയായിരുന്നു.

tRootC1469263">

പത്തുവർഷം മുൻപ് പ്രണയിച്ചാണ് തിമ്മപ്പ വിവാഹം കഴിച്ചത്. ഇവർക്ക് രണ്ട് പെൺമക്കളുമുണ്ട്. പ്രണയവിവാഹമായതിനാൽ സ്ത്രീധനം ലഭിക്കാത്തതിന്റെ പേരിൽ അച്ഛനടക്കം തിമ്മപ്പയെ കുറ്റപ്പെടുത്തിയിരുന്നു. കുറച്ചുകാലമായി സ്ത്രീധനം ആവശ്യപ്പെട്ട് തിമ്മപ്പ ഭാര്യയെ മർദിക്കാറുണ്ടായിരുന്നു. അച്ഛനും സഹോദരനും കഴിഞ്ഞ ദിവസവും ഈ വിഷയം തിമ്മപ്പയുടെ അടുത്ത് ഉന്നയിക്കുകയും വേറെ വിവാഹം കഴിക്കാൻ നിർബന്ധിക്കുകയും ചെയ്തു. തുടർന്നായിരുന്നു ഇയാൾ മദ്യപിച്ച് ഭാര്യയെ ആക്രമിച്ചത്.

Tags