വിവാഹിതയായ കാമുകിയെ സ്ത്രീ വേഷത്തിലെത്തി പെട്രോളൊഴിച്ച് തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ച് യുവാവ്
Mar 12, 2025, 18:54 IST
മധുര: ഭർത്താവിനെയും മക്കളെയും വിട്ട് ഒപ്പം വരാൻ വിസമ്മതിച്ച കാമുകിയെ തീക്കൊളുത്തി കൊല്ലാൻ ശ്രമം. ചൊവ്വാഴ്ച ഉച്ചക്ക് ഉത്തർപ്രദേശിലെ മധുരയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ അയൽവാസികളാണ് ആശുപത്രിയിലെത്തിച്ചത്.
രേഖ എന്ന യുവതിയെ തീക്കൊളുത്തിയ ശേഷം വീടിന്റെ ടെറസിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച കാമുകൻ ഉമേഷി(28)നും ഗുരുതര പരിക്കേറ്റു. ഇയാൾ ആഗ്രയിലെ എസ്.എൻ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. രേഖക്ക് 70 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.
tRootC1469263">.jpg)


