മെട്രോ നിർമ്മാണ പരിസരത്തുനിന്നും ബാ​ഗിലാക്കിയ നിലയിൽ യുവതിയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി

crime

ദില്ലി: മെട്രോ നിർമ്മാണ പരിസരത്തുനിന്നും ബാ​ഗിലാക്കിയ നിലയിൽ യുവതിയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. തെക്ക് കിഴക്കൻ ദില്ലിയിലെ സരായ് കാലേ ഖാനിലെ മെട്രോ നിർമ്മാണ സ്ഥലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബാ​ഗിൽ യുവതിയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതായി ശനിയാഴ്ച ഉച്ചയോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. മെട്രോ നിർമ്മാണ സ്ഥലത്തിന്റെ മേൽപ്പാലത്തോട് ചേർന്നുള്ള സരായ് കാലെ ഖാൻ സമീപമായിരുന്നു ശരീരഭാഗങ്ങൾ കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജേഷ് ദിയോ പറഞ്ഞു. സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. 

Share this story