വാട്സാപ്പ് പ്രണയം; 17കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ19കാരൻ പിടിയിൽ

arrested
arrested

പെരുനാട്: വാട്സാപ്പിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നൽകി പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. പീരുമേട് തോട്ടപ്പുര കൊടിയകുളങ്ങര വീട്ടിൽ അഭിറാം (19) ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്.

പെൺകുട്ടി പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് യുവാവിനെ വാട്സാപ്പിലൂടെ പരിചയപ്പെടുന്നത്. തുടർന്ന് പലപ്പോഴായി നേരിൽകണ്ടു. റാന്നിയിലെ പെട്രോൾ പമ്പിൽ ജോലിചെയ്യുന്ന അഭിറാം ഈവർഷം ഫെബ്രുവരിയിൽ ഇഷ്ടമാണെന്നും ഒരുമിച്ചുജീവിക്കാമെന്നും പറഞ്ഞ് ഇയാളുടെ പുതിയ വീടിന്റെ പണി നടക്കുന്നയിടത്ത് എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു.

tRootC1469263">

പെരുനാട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്. ഇൻസ്പെക്ടർ ജി. വിഷ്ണുവിന്റെ നേതൃത്വത്തിൽ പ്രതിയെ റാന്നിയിൽനിന്ന് പിടികൂടി. ഇയാളെ കോടതി റിമാൻഡുചെയ്തു.

Tags