സ്കൂ​ൾ പ​രി​സ​ര​ത്ത് ക​ഞ്ചാ​വ് വി​ൽ​പ​ന നടത്തിയ പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ

google news
drug

ക​ണ്ണ​ന​ല്ലൂ​ർ : സ്കൂ​ൾ പ​രി​സ​ര​ത്ത് ക​റ​ങ്ങി ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​വ​ന്ന പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടം​ഗ സം​ഘം പി​ടി​യി​ൽ. പ​ശ്ചി​മ​ബം​ഗാ​ൾ ഗോ​സാ​പ്പ ജി​ല്ല​യി​ൽ സൗ​ത് പ​ർ​ഗാ​നാ​സി​ൽ കാ​മാ​ക്കി​യ​പൂ​ർ ബീ​രേ​ന്ദ്ര ക​ർ​മ്മാ​ക്ക​ർ (21), പ​ശ്ചി​മ​ബം​ഗാ​ൾ അ​ലി​പ്പൂ​ർ ജി​ല്ല​യി​ൽ മ​ധ്യ​മ​ഡാ​രി​ഹ​ട്ട് മ​ണ്ഡ​ൽ​പ്പാ​റ സ്ട്രീ​റ്റി​ൽ സു​ന്ദ​ർ ത​മാം​ഗ് (37) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി എ​ട്ടോ​ടെ എ.​കെ.​എം.​എ​ൽ.​പി.​എ​സി​ന്‍റെ പ​രി​സ​ര​ത്ത്നി​ന്ന് ക​ഞ്ചാ​വ് കൈ​മാ​റു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. 300 ഗ്രാം ​ക​ഞ്ചാ​വ്​ ഇ​വ​രി​ൽ​നി​ന്ന്​ പി​ടി​കൂ​ടി. ക​ഞ്ചാ​വ് ചെ​റു​പൊ​തി​ക​ളി​ലാ​ക്കു​ന്ന​തി​നാ​യു​ള്ള 42 ചെ​റു​ക​വ​റു​ക​ളും ര​ണ്ട് മൊ​ബൈ​ൽ​ഫോ​ണു​ക​ളും പി​ടി​ച്ചെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ ബീ​രേ​ന്ദ്ര ക​ർ​മ്മാ​ക്ക​ർ, സു​ന്ദ​ർ ത​മാം​ഗ് എ​ന്നി​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags