വയനാട് കഞ്ചാവുമായി ഒരാൾ പിടിയിൽ
May 18, 2023, 21:40 IST

പുൽപള്ളി: പുൽപള്ളി പെരിക്കല്ലൂരിൽ എക്സൈസ് സംഘത്തിന്റെ വാഹന പരിശോധനക്കിടെ 480 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ.താമരശ്ശേരി കൈയ്യോലിക്കൽ കെ.കെ. ജബ്ബാറാണ് (44) പിടിയിലായത്. സുൽത്താൻ ബത്തേരി റേഞ്ചിലെ അസി. എക്സൈസ് ഇൻസെപ്ക്ടർ കെ.ബി. ബാബുരാജിന്റെ നേതൃത്വത്തിലുള്ള സംഘവും കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂനിറ്റിലെ കെ.ജെ. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ഇയാളെ പിടികൂടിയത്.