നൂൽപ്പുഴയിൽ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ
Jun 4, 2025, 18:30 IST


കൽപ്പറ്റ: വയനാട് നൂൽപ്പുഴയിൽ നടത്തിയ വാഹന പരിശോധനയിൽ 15 ഗ്രാമിലേറെ മെത്താംഫിറ്റമിനുമായി ഒരാൾ എക്സൈസിന്റെ പിടിയിലായി. വൈത്തിരി പടിഞ്ഞാറത്തറ സ്വദേശിയായ റഹ്നാസ്.വി (29 വയസ്) എന്നയാളാണ് പിടിയിലായത്.
വയനാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സമീർ.എസ് ന്റെ നേതൃത്വത്തിലുള്ള സംഘവും വയനാട് ഐബി സംഘവും ചേർന്നാണ് മയക്കുമരുന്ന് പിടികൂടിയത്.
tRootC1469263">എക്സൈസ് ഇൻസ്‌പെക്ടർ മണികണ്ഠൻ വി.ആർ, പ്രിവന്റീവ് ഓഫീസർ അനിൽ കുമാർ.ജി, വയനാട് സ്പെഷ്യൽ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർ സാബു.സി.ഡി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിനോജ്.എം.ജെ, രഘു.എം.എ, വനിത സിവിൽ എക്സൈസ് ഓഫീസർ സുദിവ്യ ഭായി.ടി.പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ സന്തോഷ്.ടി.പി, പ്രസാദ്.കെ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
