മുത്തങ്ങയില്‍ കഞ്ചാവുമായി രണ്ടിപേർ പിടിയിൽ

muthanga kanjav arrest
muthanga kanjav arrest

ഒഡീഷയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നത് എന്നാണ് പിടിയിലായവര്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞത്

വയനാട് : സംസ്ഥാന അതിര്‍ത്തിയായ വയനാട്ടിലെ മുത്തങ്ങയില്‍ നിന്ന് കഞ്ചാവുമായി രണ്ടിപേർ പിടിയിൽ. കോഴിക്കോട് അടിവാരം നൂറാംതോട് കെ ബാബു (44), കർണാടക വീരാജ്‌പേട്ട മോഗ്രഗത്ത് ബംഗ്ലാ ബീഡി കെ ഇ ജലീല്‍ (43) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 18.909 കി.ഗ്രാം കഞ്ചാവ് കണ്ടെടുത്തു. 

tRootC1469263">

സുല്‍ത്താന്‍ ബത്തേരി പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍ ആണ് കേരളത്തിലേക്ക് കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍ ആയത്. കര്‍ണാടക ആര്‍ ടി സിയില്‍ സംസ്ഥാനത്തേക്ക് വരികയായിരുന്നു ഇവരും. 

ഇന്നലെ വൈകിട്ടോടെയാണ് ഇരുവരെയും കഞ്ചാവുമായി പൊലീസ് പിടിച്ചത്. ഒഡീഷയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നത് എന്നാണ് പിടിയിലായവര്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞത്. രണ്ട് ബാഗുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ വിവരം അനുസരിച്ചായിരുന്നു പരിശോധന.

Tags