വാക്കുതർക്കം: പുന്നയൂർക്കുളത്ത് രണ്ടുപേർക്ക് വെട്ടേറ്റു

stabbed
stabbed


തൃശൂർ: പുന്നയൂർക്കുളം ചെറായിയിൽ വാക്കുതർക്കത്തെ തുടർന്ന് രണ്ടുപേർക്ക് വെട്ടേറ്റു. പുത്തൻപള്ളി കുന്നനയിൽ നവാസ് (36)ന് ഇടതു കൈയിനും പുറത്തുമാണ് പരുക്ക്. ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അക്രമത്തിൽ കയ്യിൽ സാരമായി പരുക്കേറ്റ ചെറായി സ്വദേശി സഫീർ (35) തൃശൂർ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

tRootC1469263">

ഇന്നലെ പുലർച്ചെ 11.45 ഓടെയാണ് സംഭവം. സഫീറിന്റെ സഹോദരൻ സലീം നവാസിനു 5000 രൂപ കൊടുക്കാനുണ്ട്. പണം ചോദിക്കാൻ നവാസും സുഹൃത്തുക്കളും അർധരാത്രി സലീമിന്റെ വീട്ടിൽ എത്തി. തർക്കത്തെ തുടർന്ന് സലീമിന്റെ വീടിന്റെ ജനൽ ചില്ലുകൾ നവാസ് അടിച്ചു പൊട്ടിച്ചതായി പറയുന്നു. ഇതിനിടെ സലീമിന്റെ മറ്റൊരു സഹോദരൻ അൻഷിദ് നവാസ് വന്ന മോപ്പഡ് തടഞ്ഞു.തുടർന്ന് സഫീറും സലീമും ചേർന്ന് വെട്ടി പരുക്കേൽപ്പിച്ചു എന്നാണ് നവാസിന്റെ പരാതി.

Tags