വെങ്ങാനൂരിൽ കുടുംബത്തോടൊപ്പം കാറിൽ കഞ്ചാവ് കടത്താൻ ശ്രമം ; രണ്ട് പേർ പിടിയിൽ
വെങ്ങാനൂരിൽ കുടുംബത്തോടൊപ്പം കാറിൽ കടത്താൻ ശ്രമിച്ച 21 കിലോ കഞ്ചാവുമായി ദമ്പതികൾ എക്സൈസ് സംഘത്തിന്റെ പിടിയിലായി. വലിയവേളി സ്വദേശിയായ കാർലോസ്, ഭാര്യ ബിന്ദു എന്നിവരാണ് പിടിയിലായത്. പരിശോധന ഒഴിവാക്കാനായി രണ്ട് ചെറിയ കുട്ടികളെയും പ്രായമായ ഒരു സ്ത്രീയെയും ഒപ്പം കൂട്ടിയാണ് ഇവർ വാഗൺ ആർ കാറിൽ ലഹരിക്കടത്ത് നടത്തിയത്. രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കാറിനുള്ളിൽ രണ്ട് കിലോ വീതമുള്ള പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
tRootC1469263">തമിഴ്നാട്ടിൽ നിന്ന് വരുന്നുവെന്നാണ് അറസ്റ്റിലായവർ വിശദമാക്കുന്നത്. വാഹനത്തിൽ കുട്ടികളും മുതിർന്നവരും ഉണ്ടെങ്കിൽ പോലീസിന്റെയോ എക്സൈസിന്റെയോ ഭാഗത്തുനിന്ന് കാര്യമായ പരിശോധന ഉണ്ടാകില്ലെന്ന കണക്കുകൂട്ടലിലായിരുന്നു ഈ ആസൂത്രിത നീക്കം.
.jpg)


