വ​ട്ടി​യൂ​ര്‍ക്കാ​വിൽ പോ​ക്​​സോ കേ​സി​ൽ യു​വാ​വ്‌ അ​റ​സ്റ്റി​ല്‍

arrested

വ​ട്ടി​യൂ​ര്‍ക്കാ​വ്‌: വി​വാ​ഹ വാ​ഗ്‌​ദാ​നം ന​ല്‍കി 15കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ഒ​രു പ​വ​ന്റെ സ്വ​ര്‍ണ​മാ​ല ക​വ​രു​ക​യും ചെ​യ്‌​ത കേ​സി​ലെ പ്ര​തി​യെ വ​ട്ടി​യൂ​ര്‍ക്കാ​വ്‌ പൊ​ലീ​സ്‌ അ​റ​സ്റ്റ്‌ ചെ​യ്‌​തു.

ക​ണ്ണൂ​ര്‍ ന്യൂ ​മാ​ഹി സ്വ​ദേ​ശി പി.​കെ. ജി​ഷ്‌​ണു​വാ​ണ്​ (20) പി​ടി​യി​ലാ​യ​ത്‌. വ​ട്ടി​യൂ​ര്‍ക്കാ​വ്‌ പൊ​ലീ​സ്‌ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വ​രു​ന്ന പെ​ണ്‍കു​ട്ടി​യു​ടെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ള്‍ ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്​​റ്റ്. വ​ട്ടി​യൂ​ര്‍ക്കാ​വ്‌ എ​സ്‌.​ഐ ബൈ​ജു, സി.​പി.​ഒ​മാ​രാ​യ ഷാ​ജി, ര​ഞ്‌​ജി​ത്ത്‌ എ​ന്നി​വ​ര്‍ ഉ​ള്‍പ്പെ​ട്ട സം​ഘം ന്യൂ ​മാ​ഹി​യി​ല്‍ നി​ന്നാ​ണ്‌ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്‌. നെ​ടു​മ​ങ്ങാ​ട്‌ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ്‌ ചെ​യ്‌​തു.

Share this story