വർക്കലയിൽ 2.1 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ


വർക്കല: 2.1 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അയിരൂർ പൊലീസ് പിടിയിൽ . ചെമ്മരുതി തച്ചോട് പട്ടരുമുക്ക് എസ്.എസ് ലാൻഡിൽ ആകാശ് (25) ആണ് അറസ്റ്റിലായത്. പ്രദേശത്ത് ലഹരിവസ്തുക്കൾ എത്തിക്കുന്ന കണ്ണികളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് ടീം നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആകാശിനെ പൊലീസ് റോഡിൽ തടഞ്ഞുനിർത്തി പരിശോധിച്ചത്.
2022ൽ ആറ്റിങ്ങൽ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ ആകാശ്, ജാമ്യത്തിലിറങ്ങി ലഹരിവിൽപന നടത്തിവരികയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.