വ​ഞ്ചി​യൂ​രിൽ ലോഡ്ജില്‍ യുവാവ് മരിച്ച സംഭവം ; ഒപ്പമുണ്ടായിരുന്ന സ്ത്രീ കസ്റ്റഡിയിൽ

google news
arrest

വ​ഞ്ചി​യൂ​ര്‍: ഓ​വ​ര്‍ ബ്രി​ഡ്ജി​നു​സ​മീ​പം ചെ​ട്ടി​കു​ള​ങ്ങ​ര ലോ​ഡ്ജി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം യു​വാ​വ് മ​രി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന വ​നി​താ​സു​ഹൃ​ത്തി​നെ വ​ഞ്ചി​യൂ​ര്‍ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​ത്ത​നാ​പു​രം മാ​ങ്കോ​ട് തേ​ന്‍കു​ടി​ച്ചാ​ല്‍ സ്റ്റേ​റ്റ് ഫാ​മി​ങ് കോ​ർ​പ​റേ​ഷ​നു​സ​മീ​പം വ​ട​ക്കേ​ട​ത്ത് വീ​ട്ടി​ല്‍ അ​വ​നീ​ന്ദ്ര​ന്‍-​സു​ജാ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ജി​നാ​ണ്​ (33) മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​യാ​ള്‍ ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്ത​ത്. പെ​ണ്‍സു​ഹൃ​ത്ത്​ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​താ​യും ഇ​വ​ര്‍ ത​മ്മി​ൽ വാ​ക്കു​ത​ര്‍ക്ക​മു​ണ്ടാ​യെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

അ​ജി​നെ രാ​ത്രി 11.30 ഓ​ടെ മു​റി​യി​ല്‍ തൂ​ങ്ങി​യ​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സ്ത്രീ ​ബ​ഹ​ളം​വെ​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് ലോ​ഡ്ജി​ലെ ജീ​വ​ന​ക്കാ​ര്‍ വ​ഞ്ചി​യൂ​ര്‍ പൊ​ലീ​സി​ല്‍ അ​റി​യി​ച്ചു. പൊ​ലീ​സ് എ​ത്തി അ​ജി​നെ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി​യെ​ങ്കി​ലും മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ഇ​തേ​ത്തു​ട​ര്‍ന്നാ​ണ് വ​നി​ത സു​ഹൃ​ത്തി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രെ കൂ​ടു​ത​ല്‍ ചോ​ദ്യം​ചെ​യ്താ​ലേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ​വെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും ചോ​ദ്യം​ചെ​യ്ത​ശേ​ഷം വി​ട്ട​യ​ച്ച​താ​യും വ​ഞ്ചി​യൂ​ര്‍ പൊ​ലീ​സ് പ​റ​ഞ്ഞു. അ​ജി​ന്റെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്മോ​ര്‍ട്ടം ചെ​യ്ത ശേ​ഷം ബ​ന്ധു​ക്ക​ള്‍ക്ക് വി​ട്ടു​കൊ​ടു​ത്തു.

Tags