വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മയ്ക്ക് കൂട്ടുവന്ന 12കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ് ; പ്രതിക്ക് ഒമ്പത് വർഷം തടവ്

court

 വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അമ്മയ്ക്ക് കൂട്ടുവന്ന 12കാരിയെ ഉപദ്രവിച്ച കേസില്‍ പ്രതിക്ക് തടവു ശിക്ഷ.പുന്നപ്ര പൊള്ളൈ വെളി വീട്ടില്‍ അരുണിനെയാണ് (28) ഹരിപ്പാട് പോക്സോ കോടതി ഒമ്പത് വർഷം തടവിനും 70,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. ഹരിപ്പാട് പോക്സോ കോടതി ജഡ്ജി ഹരീഷ് ജി ആണ് വിധി പ്രസ്താവിച്ചത്. 

പ്രതി പിഴത്തുക അടയ്ക്കാത്ത പക്ഷം അധിക തടവ് അനുഭവിക്കേണ്ടി വരും. 2024 മേയ് 13 നായിരുന്നു കേസിനാസ്പദമായ സംഭവം.
വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മയ്ക്കൊപ്പമാണ് പെണ്‍കുട്ടി ആശുപത്രിയിലെത്തിയത്. രാവിലെ 11 മണിയോടെ പെണ്‍കുട്ടി ബാത്റൂമില്‍ കയറിയ സമയം പിന്തുടർന്നെത്തിയ പ്രതി, വാതില്‍ തള്ളിത്തുറന്ന് അകത്തുകയറി കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് കേസ്.

Tags