വലിയതുറയിൽ യുവാവിന്റെ പണം തട്ടിയെടുത്ത രണ്ടുപേർ അറസ്റ്റില്‍

വലിയതുറ: യുവാവിന്റെ കൈയില്‍നിന്ന് പണം തട്ടിയെടുത്ത രണ്ടംഗസംഘത്തെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടുകാട് തൈവിളാകം സ്വദേശി പ്രതീഷ് (25), വെട്ടുകാട് തൈവിളാകം സ്വദേശി സെബിന് (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വെട്ടുകാട് പള്ളിയില്‍ ഉത്സവം കാണാന്‍ വന്ന നെടുമങ്ങാട് അരുവിക്കര സ്വദേശി അനന്തുവിന്റെ പണം തട്ടിയെടുത്ത കേസിലാണ് ഇരുവരും പിടിയിലായത്.
സംഭവദിവസം രാത്രി 10.50ന് വെട്ടുകാട് കടപ്പുറത്ത് നില്‍ക്കുകയായിരുന്ന അനന്തുവിനെ ഭീഷണിപ്പെടുത്തിയ പ്രതികള്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന രണ്ടായിരം രൂപ പിടിച്ചുവാങ്ങി സ്ഥലംവിടുകയായിരുന്നു.
അനന്തു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തവേയാണ് വലിയതുറ സി.ഐ രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇരുവരെയും ശനിയാഴ്ച രാത്രിയോടുകൂടി അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.