വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച പ്രതി പിടിയിൽ
വടക്കാഞ്ചേരി: കോഞ്ചേരി അമ്മാംകുഴിയിലെ അഭിലാഷിന്റെ വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച പ്രതിയെ മെഡിക്കൽ കോളജ് പൊലീസ് പിടികൂടി. കുമ്പളങ്ങാട് സ്വദേശി സിജോയാണ് പിടിയിലായത്. ടൈൽസിന്റെ പണിക്കെത്തിയ സിജോ വീട്ടിൽ ആരും ഇല്ലാത്തസമയം നോക്കി കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു.
പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. തൃശൂർ എ.സി.പി സലീഷ് എൻ. ശങ്കരന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ മെഡിക്കൽ കോളജ് എസ്.ഐ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.