വടകരയിൽ വീട് കുത്തിത്തുറന്ന് മോഷണം ; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

arrest1

വ​ട​ക​ര: വീ​ട് കു​ത്തി​ത്തു​റ​ന്ന് സം​സ്ഥാ​ന​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ. വ​യ​നാ​ട് അ​മ്പ​ല​വ​യ​ൽ പു​തു​ക്കാ​ട് കോ​ള​നി​യി​ൽ കു​ട്ടി വി​ജ​യ​നെ (45) വ​ട​ക​ര എ​സ്.​ഐ കെ.​എം. ര​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട്ട​ക്ക​ട​വ് ഗേ​റ്റി​ന് സ​മീ​പ​ത്തെ വീ​ട്ടി​ൽ​നി​ന്നും മാ​ർ​ച്ച് നാ​ലി​ന് വീ​ടി​​ന്റെ മു​ൻ​ഭാ​ഗ​ത്തെ ഗ്രി​ല്ലും വാ​തി​ലും ത​ക​ർ​ത്ത് മൂ​ന്ന് പ​വ​ൻ സ്വ​ർ​ണ​വും 50,000 രൂ​പ​യും മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് കു​റ്റി​ക്കാ​ട്ടൂ​രി​ലെ പൈ​ങ്ങോ​ട്ട് റോ​ഡി​ലെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ച്ചു വ​രുക​യാ​യി​രു​ന്ന പ്ര​തി​യെ വി​ര​ല​ട​യാ​ളം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്.

സം​സ്ഥാ​ന​ത്തി​െ​ന്റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള പ​ത്തോ​ളം മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. മ​ഞ്ചേ​ശ്വ​രം, ചേ​വാ​യൂ​ർ, കു​ന്ദ​മം​ഗ​ലം, ക​മ്പ​ള​ക്കാ​ട്, തൃ​ശൂ​ർ, അ​മ്പ​ല​വ​യ​ൽ, ക​ൽ​പ​റ്റ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലെ മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ ഇ​യാ​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ൽ​പ​റ്റ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നാ​ല് മോ​ഷ​ണ​ക്കേ​സു​ക​ളി​ലാ​ണ് ഇ​യാ​ൾ പ്ര​തി​യാ​യി​ട്ടു​ള്ള​ത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ സ്ക്വാ​ഡി​ലെ എ​സ്.​ഐ രാ​ജീ​വ​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി.​വി. ഷാ​ജി, ബി​നീ​ഷ് എ​ന്നി​വ​രും കു​ട്ടി വി​ജ​യ​നെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. വ​ട​ക​ര ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Share this story