വടകരയിൽ കടയിൽ സൂക്ഷിച്ച 24 പവൻ സ്വർണം കവർന്ന ജീവനക്കാൻ പിടിയിൽ

sunil
sunil

കോഴിക്കോട്: വടകരയിൽ കടയിൽ സൂക്ഷിച്ച 24 പവൻ സ്വർണം കവർന്ന ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ചോറോട് കുരിയാടി സ്വദേശി വള്ളിൽ സുനിലി(65)നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.35 വർഷമായി ഈ സ്ഥാപനത്തിലെ ജോലിക്കാരനാണ് സുനിൽ.  ഗീത രാജേന്ദ്രൻ എന്ന ആളുടെ ഉടമസ്ഥതയിലുള്ള കടയിലെ ജീവനക്കാരനായിരുന്നു സുനിൽ. ഗീത ലോക്കറിൽ വയ്ക്കാനായി കടയിൽ സൂക്ഷിച്ച സ്വർണ്ണമാണ് മോഷണം പോയത്.

tRootC1469263">

വിവാഹ ആവശ്യത്തിനായി എടുത്ത ആഭരണങ്ങൾ വീണ്ടും ലോക്കറിൽ വയ്ക്കുന്നതിന് മുൻപ് വീട്ടിൽ സൂക്ഷിക്കുന്ന് സുരക്ഷിതമല്ലെന്ന് കരുതിയാണ് സ്വന്തം കടയിൽ ഗീത സൂക്ഷിച്ചത്. പകൽ കടയിൽ ആളുണ്ടാകുമെന്നതായിരുന്നു ഗീതയുടെ ധൈര്യം. വടകര മാർക്കറ്റ് റോഡിലെ സ്‌റ്റേഷനറി കടയിലാണ് ഗീത സ്വർണം സൂക്ഷിച്ച് വച്ചത്. ഈ കാര്യം കടയിലെ ജീവനക്കാരനായ സുനിലിന് അറിയാമായിരുന്നു.

ലോക്കറിലേക്ക് മാറ്റാനായി സ്വർണം എടുക്കാൻ നോക്കുമ്പോഴാണ് ആഭരണം കുറവുണ്ടെന്ന് ഗീതയ്ക്ക് ബോധ്യമായത്. ഇതോടെ കടയിലെ ജീവനക്കാരനായ സുനിലിനെ ഗീത ചോദ്യം ചെയ്തു. ആഭരണങ്ങൾ താൻ എടുത്ത് വിറ്റുവെന്നും പണം രണ്ട് മാസത്തിനുള്ളിൽ നൽകാമെന്നുമായിരുന്നു ഇയാളുടെ മറുപടി. ഇതിന് പിന്നാലെ ഗീത പൊലീസിൽ പരാതി നൽകുകയായിരുന്നു. ഗീതയുടെ സ്വർണം മോഷ്ടിച്ച ശേഷവും പതിവുപോലെ അടുത്ത ദിവസം ജോലിക്കെത്തിയ ഇയാളെ പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വടകര കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

Tags