വടകരയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികൾ മോഷ്ട്ടിച്ചു ; ചെന്നൈ സ്വദേശി അറസ്റ്റിൽ
Sep 2, 2026, 18:27 IST
വടകരയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികൾ കവർച്ച ചെയ്ത കേസിൽ തമിഴ്‌നാട് ചെന്നൈ സ്വദേശിയ പോലീസ് അറസ്റ്റ് ചെയ്തു.തമിഴ്‌നാട് ചെന്നൈ ഇടപ്പാളയം മേഞ്ചൂർ സ്വദേശി മനോഹരൻ(50) ആണ് വടകര പോലീസിന്റെ പിടിയിലായത്.
വടകര പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന ലിഫ്റ്റിന്റെ വിലപിടിപ്പുള്ള ഭാഗങ്ങൾ, പുതുതായി സ്ഥാപിച്ച വയറിംഗുകൾ, സിസിടിവി സംവിധാനങ്ങൾ എന്നിവയാണ് ഇയാൾ പ്രധാനമായും കവർച്ച നടത്തിയത്. പലതവണകളായി ഏകദേശം നാല് ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളും കോപ്പർ വയറുകളും കെട്ടിടത്തിൽ നിന്ന് മോഷ്ടിച്ചിട്ടുണ്ട്. പുതുതായി സ്ഥാപിച്ച വയറിംഗുകൾ പൂർണ്ണമായും വലിച്ചു പൊട്ടിച്ച നിലയിലായിരുന്നു.
.jpg)

